കോഴിക്കോട് ജില്ലയില്‍ 11387 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍

Web Desk   | Asianet News
Published : Jul 27, 2020, 07:17 PM IST
കോഴിക്കോട് ജില്ലയില്‍ 11387 പേര്‍ കൊവിഡ് നിരീക്ഷണത്തില്‍

Synopsis

പുതുതായി വന്ന 81 പേര്‍ ഉള്‍പ്പെടെ 611 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്...

കോഴിക്കോട്: പുതുതായി വന്ന 656 പേര്‍ ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ 11387 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 76264 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 81 പേര്‍ ഉള്‍പ്പെടെ 611 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 

ഇതില്‍ 289 പേര്‍ മെഡിക്കല്‍ കോളേജിലും 145 പേര്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 81 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 10 പേര്‍ ഫറോക്ക്  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 86 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലുമാണ് നിരീക്ഷണത്തിലുള്ളത്. 48 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

539 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്്. ആകെ 50699 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 49596 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 48393 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1103 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 24 പേര്‍ ഉള്‍പ്പെടെ ആകെ 4037 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 

ഇതില്‍ 647 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും, 3328 പേര്‍ വീടുകളിലും, 62 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 24537 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി