
കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിലെ മുഴുവന്‍ ബാര്‍ബര്‍ ഷോപ്പുകളും ഞായറാഴ്ച്ച മുതല്‍ ഒരറിയിപ്പുണ്ടാവുന്നത് വരെ അടച്ചിടാന്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. വിദേശ രാജ്യങ്ങളില്‍ നിന്നും 244 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 63 പേരും പഞ്ചായത്തില്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തില്‍ സാമൂഹ്യവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നേരിട്ട് ആളുകളോട് ഇടപെടുന്ന ഈ മേഖല നിയന്ത്രിക്കുന്നത്.
അതിനാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയവരും ഇതര സംസ്ഥാന തൊഴിലാളികളുമടക്കം സ്വകാര്യ ലാബുകളില്‍ പരിശോധനക്കെത്തുന്നവരുടെ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാനും സംശയകരമായ സാഹചര്യമുണ്ടെങ്കില്‍ അധികൃതരെ വിവരമറിയിക്കാനും സ്വകാര്യ ലാബുകള്‍ക്ക് നിര്‍ദേശം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിആര്‍ രാകേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എംഇ ജലീല്‍ മെഡിക്കല്‍ ഓഫീസര്‍ സഫീന മുസ്തഫ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍, ജെപിഎന്‍ എച്ച് മേരിക്കുട്ടി, തുടങ്ങിയവര്‍ ക്യാംപെയ്‌നില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam