ഇടുക്കി രൂപതാ മെത്രാനും അഞ്ച് വൈദികരും ഉൾപ്പെടെ ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ്

Published : Aug 28, 2020, 06:45 PM IST
ഇടുക്കി രൂപതാ മെത്രാനും അഞ്ച് വൈദികരും ഉൾപ്പെടെ ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ്

Synopsis

ഇടുക്കി രൂപതാ മെത്രാനും അഞ്ച് വൈദികരും ഉൾപ്പടെ ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ്. 


ഇടുക്കി: ഇടുക്കി രൂപതാ മെത്രാനും അഞ്ച് വൈദികരും ഉൾപ്പടെ ജില്ലയിൽ 49 പേർക്ക് കൂടി കൊവിഡ്. രൂപതാ ആസ്ഥാനത്തെ ജീവനക്കാരനും കൊവിഡ് ബാധിച്ചിട്ടുണ്ട്. 49ൽ 29 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. 

അഞ്ച് പേരുടെ ഉറവിടം അറിയില്ല. കാമാക്ഷിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്കും,മരിയാപുരത്തെ ഒരു കുടുംബത്തിലെ നാല് പേർക്കും, രാജാക്കാട് മുരിക്കുംതൊട്ടിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കും രോഗം ബാധിച്ചു. 19 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും ഒരാൾ വിദേശത്ത് നിന്നും വന്നതാണ്.  അതേസമയം 36 പേർ രോഗമുക്തരായി.

അതേസമയം കേരളത്തില്‍ ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഏഴ് മരണം കൂടി സ്ഥിരീകരിച്ചതോടെതോടെ ആകെ മരണം 274 ആയി.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങും വഴി യുവതിയെയും മകളെയും കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ; റിമാൻ്റ് ചെയ്തു
എല്ലാം പരിഗണിക്കും, പാലാ ഭരണം പിടിക്കാൻ എൽഡിഎഫ് പുളിക്കകണ്ടം കുടുംബവുമായി ചർച്ച നടത്തി, തീരുമാനമറിയിക്കാതെ കുടുംബം