കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ കുറയാതെ രോഗവ്യാപനം; ജില്ലയിൽ 126 പേര്‍ക്ക് കൂടി കൊവിഡ്

Published : Aug 28, 2020, 06:24 PM IST
കോട്ടയം മുന്‍സിപ്പാലിറ്റിയില്‍ കുറയാതെ രോഗവ്യാപനം; ജില്ലയിൽ 126  പേര്‍ക്ക് കൂടി കൊവിഡ്

Synopsis

ജില്ലയില്‍ 126 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ച 118 പേരും  സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു  പേരും ഉള്‍പ്പെടുന്നു.

കോട്ടയം: ജില്ലയില്‍ 126 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ ബാധിച്ച 118 പേരും  സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ എട്ടു  പേരും ഉള്‍പ്പെടുന്നു.  കോട്ടയം മുനിസിപ്പാലിറ്റിയില്‍ സമ്പര്‍ക്കം മുഖേന 22 പേര്‍ക്ക് രോഗം ബാധിച്ചു. 

ആര്‍പ്പൂക്കര -10, കുമരകം -7, മുണ്ടക്കയം, തലപ്പലം, ഈരാറ്റുപേട്ട - 6 വീതം തൃക്കൊടിത്താനം, കൂരോപ്പട  -5 വീതം എന്നിവയാണ് സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് സ്ഥലങ്ങള്‍.

81  പേര്‍ രോഗമുക്തരായി. നിലവില്‍ 1311   പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 3543 പേര്‍ക്ക് രോഗം ബാധിച്ചു. 2229 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 13124 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചാരണം, പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി വച്ച് ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം, പരാതി
കട അടയ്ക്കാൻ നേരം ഇരച്ചെത്തി 'ഇൻകം ടാക്സ് ഉദ്യോഗസ്ഥർ', കൊണ്ടോട്ടിയില്‍ സ്വർണാഭരണ നിർമാണ ശാലയിൽ കവർച്ച