
ചാരുംമൂട്: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കടയുടമയെ മദ്യപിച്ചെത്തിയവർ മർദ്ദിച്ചവശനാക്കി. നൂറനാട് എരുമക്കുഴി പ്രഭാലയത്തിൽ ആനന്ദൻ (66) നെയാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്. എരുമക്കുഴി കവിത ഗ്രന്ഥശാലക്ക് മുൻവശത്താണ് ആനന്ദൻ തട്ടുകട നടത്തുന്നത്.
കഴിഞ്ഞ ദിവസം പകൽ മൂന്നു മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ആൾ ആഹാരം കഴിച്ച ശേഷം പണം നൽകാതെ പോകാനൊരുങ്ങിയത് ചോദ്യം ചെയ്ത ആനന്ദനെ കല്ല് ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കും വരിയെല്ലിനും പരിക്കേറ്റ ആനന്ദനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.
Read Also: 'എന്റെ വഴിമുടക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു'; പാമ്പിനെ കടിച്ചുമറിച്ച് കഷ്ണങ്ങളാക്കി മദ്യപന്‍
മദ്യപന്‍ ഓടിച്ച കാറിനു പിന്നാലെ പൊലീസ് പാഞ്ഞു, പിന്നെ സംഭവിച്ചത്!
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam