തൃശൂരിൽ 64 പേർക്ക് കൂടി കോവിഡ്; 54 സമ്പർക്ക രോഗികൾ, ഉറവിടം അറിയാത്ത കേസുകളും

Published : Aug 08, 2020, 06:17 PM IST
തൃശൂരിൽ 64 പേർക്ക് കൂടി കോവിഡ്; 54 സമ്പർക്ക രോഗികൾ, ഉറവിടം അറിയാത്ത കേസുകളും

Synopsis

ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  54 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

തൃശൂർ: ജില്ലയിൽ ശനിയാഴ്ച 64 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.  54 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കേസുകൾ ഉറവിടം അറിയാത്തതാണ്.  ഇതോടെ ജില്ലയിൽ  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 571 ആയി.  72 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ഇതുവരെ അസുഖബാധിതരായ 1417 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിട്ടുളളത്. 

ആകെ പോസിറ്റീവായവരുടെ എണ്ണം 2005 കടന്നു.  ആറ് ക്ലസ്റ്ററുകൾ മുഖേന രോഗം പകർന്നു. ചാലക്കുടി ക്ലസ്റ്റർ ആറ്, ശക്തൻ ക്ലസ്റ്റർ ആറ്, കെഎസ്ഇ ക്ലസ്റ്റർ മൂന്ന്, പട്ടാമ്പി ക്ലസ്റ്റർ രണ്ട്, കാട്ടിക്കരകുന്ന് ക്ലസ്റ്റർ ഒന്ന്, രാമപുരം ക്ലസ്റ്റർ ഒന്ന് എന്നിങ്ങനെയാണ് ക്ലസ്റ്ററുകളിലെ രോഗപ്പകർച്ച. മറ്റ് സമ്പർക്കം വഴി 32 പേർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് വന്ന മൂന്ന് പേർക്കും മറ്റ് സംസ്ഥാനത്തുനിന്നും വന്ന ഏഴ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ച് പൂസായി വഴക്ക്, അരൂരിൽ കാപ്പ കേസ് പ്രതിയായ യുവാവിനെ സുഹൃത്ത് പട്ടികയ്ക്ക് തലയ്ക്കടിച്ചു, മരണം; പ്രതി പിടിയിൽ
കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !