കൊല്ലത്ത് 79-ൽ 74 പേർക്കും സമ്പർക്കത്തിലൂടെ കൊവിഡ്; രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം

By Web TeamFirst Published Jul 20, 2020, 6:36 PM IST
Highlights

കുന്നത്തൂര്‍, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഒരു ബിഎസ്എഫ് ജവാനും (തമിഴ്നാട്)  ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൊല്ലം:  കുന്നത്തൂര്‍, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഒരു ബിഎസ്എഫ് ജവാനും (തമിഴ്നാട്)  ഉള്‍പ്പടെ ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  അഞ്ചുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്(മൂന്നുപേര്‍ യു എ ഇ, രണ്ടുപേര്‍ ഖത്തര്‍) സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് അടച്ചു.ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.  രോഗികളെ കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്കും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

നിലവില്‍ ആകെ 467 രോഗബാധിതരാണ് ഉള്ളത്.  ഇന്ന് രോഗമുക്തി നേടിയത് - 12 പേരാണ്. 8181 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്. 742  പേർ ഇന്ന് ഗൃഹനിരീക്ഷണം  പൂര്‍ത്തിയാക്കി. 7749 ആകെ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം   600 പേരെ  ഗൃഹനിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

90 പേരെ ആശുപത്രിയിലേക്ക് മാറ്റി.  ആകെ ശേഖരിച്ച സാമ്പിളുകള്‍ - 23089, രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം - 4336, സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം - 1604 എന്നിങ്ങനെയാണ് മറ്റു വിവരങ്ങൾ.

click me!