പത്തിയൂർ ഗ്രാമ പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചെയ്തു കൊവിഡ് രോഗി

Published : Dec 21, 2020, 08:57 PM IST
പത്തിയൂർ ഗ്രാമ പഞ്ചായത്തിൽ സത്യപ്രതിജ്ഞ ചെയ്തു കൊവിഡ് രോഗി

Synopsis

തെരെഞ്ഞടുപ്പിന് ശേഷം കൊവിഡ് ബാധിതയായി കായംകുളം എൽമെക്സ് ആശുപത്രിയിൽ കഴിയുകയായിരുന്നു ലീലാ ഗോകുൽ 

ആലപ്പുഴ: പത്തിയൂർ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗി സത്യപ്രതിജ്ഞ ചെയ്തു അധികാരത്തിൽ ഏറി. ഗ്രാമ പഞ്ചായത്തിലെ 3-ാം വാർഡിൽ നിന്നു മത്സരിച്ചു വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി ലീല ഗോകുൽ ആണ് സത്യപ്രതിജ്ഞക്കു പിപിഇ കിറ്റ് ധരിച്ചു എത്തിയത്. 

തെരെഞ്ഞടുപ്പിന് ശേഷം കൊവിഡ് ബാധിതയായി കായംകുളം എൽമെക്സ് ആശുപത്രിയിൽ കഴിയുകയായിരുന്നു ലീലാ ​ഗോകുൽ. കൊവിഡ് മാനദണ്ഡം പാലിച്ച് ഏറ്റവും അവസാനമാണ് ലീല സത്യവാചകം ചൊല്ലിയത്. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിൽ മൂന്നാം വാർഡിലെ പ്രതിനിധാനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. ഈ പ്രാവിശ്യം ആ വാർഡിൽ നിന്നുതന്നെ വിജയിച്ച അംഗമാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലയോട്ടിയും അസ്ഥികളും വേറിട്ട നിലയിൽ, പറമ്പിൽ മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ, കാണാതായ വയോധികന്റേതെന്ന് സംശയം
ഷർട്ടിന്റെ ബട്ടണിടുന്നതിൽ തർക്കം, റാ​ഗിങ്; പ്ലസ് വൺ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി