മഹാമാരിയെ പ്രതിരോധിക്കാന്‍ മൊബൈല്‍ ആശുപത്രി; മൂന്നാറില്‍ കൊവിഡ് സ്ക്രീനിങിന് തുടക്കം

By Web TeamFirst Published Apr 9, 2020, 4:38 PM IST
Highlights

രണ്ടു ഡോക്ടർമാർ, നേഴ്സ്,  പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക.

ഇടുക്കി: സഞ്ചരിക്കുന്ന ആശുപത്രിയുടെ കൊവിഡ് സ്ക്രീനിംഗ് ക്യാമ്പുകൾ ആരംഭിച്ചു. ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ ഇന്നു മുതലാണ്  മൂന്നാർ മേഖലയിൽ സ്ക്രീനിംഗ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ പള്ളിവാസൽ പഞ്ചായത്തിലെ  ചിത്തിരപുരം, പവർ ഹൗസ്‌, ആനച്ചാൽ  മേഖലയിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ക്കിടയിലാണ് സ്ക്രീനിംഗ് നടത്തിയത്.  

രണ്ടു ഡോക്ടർമാർ, നേഴ്സ്,  പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക.ഡോ ഷെർവിൻ ചാക്കോ, ഡോ മുഹമ്മദ്‌ ഹസ്സൻ എന്നിവരുടെ നേതൃത്വത്തിൽ ചിത്തിരപുരം താലൂക്ക് ആശുപത്രി അധികൃതർ പരിപാടിക്ക് നേതൃത്വം നൽകി.
ആസ്റ്റർ വോളന്റീർസ് -പീസ് വാലി എന്നിവയുടെ സംയുക്ത സംരംഭമാണ് സഞ്ചരിക്കുന്ന ആശുപത്രി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!