
ഇടുക്കി: ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ വൃക്കരോഗികൾക്ക് തുണയായി ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. ഇടുക്കിയിലെ രോഗികളുടെ ഡയാലിസിസും അവശ്യമരുന്നുകളും മുടങ്ങില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രോഗികൾക്ക് ആശുപത്രിയിൽ പോകാനുള്ള വാഹനസൌകര്യം ഒരുക്കുമെന്ന് എംപി ഡീൻ കുര്യാക്കോസും ഉറപ്പുനൽകി.
തുച്ഛമായ പണത്തിന് ചികിത്സാച്ചെലവും കുടുംബവും നോക്കിയിരുന്ന നിരവധി വൃക്കരോഗികളാണ് ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയത്. പണമില്ലാത്തതിനാൽ ജീവൻ പിടിച്ചുനിർത്തുന്ന ഡയാലിസിസ് പോലും മുടങ്ങുന്ന അവസ്ഥ. അവശ്യമരുന്നുകൾക്കും പല ആശുപത്രികളിലും ക്ഷാമമാണ്. ഇവരുടെ പ്രതിസന്ധി സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ ഇടപെട്ടു. എല്ലാ സഹായങ്ങളും ചെയ്യുമെന്ന് എംപി ഡീൻ കുര്യാക്കോസും പറഞ്ഞു.
അവശ്യ ഭക്ഷണ സാധനങ്ങൾ രോഗികളുടെ കുടുംബങ്ങളിൽ എത്തിച്ചുനൽകാൻ തദ്ദേശസ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam