
മൂന്നാര്‍: കാടിറങ്ങുന്ന മൃഗങ്ങള്‍ മനുഷ്യവാസ കേന്ദ്രങ്ങളിലെ നടത്തുന്ന അക്രമണത്തിന് കുറവൊന്നുമില്ലെന്ന് ഇടുക്കിയില്‍ നിന്ന് വാര്‍ത്ത. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിൽ കഴിഞ്ഞ ദിവസം കാടിറങ്ങിയ പുലി പശുവിനെ അക്രമിച്ചു കൊന്നതാണ് ഏറ്റവും ഒടുവിലെത്തെ വാര്‍ത്ത. ദിവസവും പത്ത് ലിറ്ററോം പാല് തന്നിരുന്ന പശുനാണ് പുലിയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിലെ വാസുവിന്‍റെ പശുവിനെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം പുലി പിടിച്ചത്. കഴിഞ്ഞ കുറച്ച് മാസത്തിനിടെ തോട്ടംമേഖലയിൽ പുലിയുടെ അക്രമണത്തിന് ഇരയായത് അറുപതിലെറെ കന്നുകാലികളാണ്. പ്രദേശത്തെ തോഴിലാളികളുടെവരുമാന മാര്‍ഗമായ കന്നുകാലികളെയാണ് പുലി കൊന്നൊടുക്കുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ ലയത്തിന് സമീപം പശുവിന്‍റെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പുലി അക്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം പ്രദേശത്ത് കനത്ത മുടൽ മഞ്ഞ് ഉണ്ടായിരുന്നതിനാല്‍ പശുവിനെ രക്ഷിക്കാൻ സമീപത്ത് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നെന്നും ബഹളം വച്ച് പുലിയെ തുരത്തിയെങ്കിലും പശുവിന്‍റെ ജീവൻ നഷ്ടമായെന്നും വാസു പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസത്തിനിടെ നല്ലതണ്ണി എസ്റ്റേറ്റ് കുറുമല ഡിവിഷനിൽ അഞ്ചാമത്തെ പശുവിനെയാണ് പുലി അക്രമിച്ച് കൊല്ലുന്നത്.
ഒറ്റക്കുലയിൽ തന്നെ നൂറുകണക്കിന് കുഞ്ഞുതേങ്ങകൾ !
മലപ്പുറം: വേങ്ങര കണ്ണമംഗലം നൊട്ടപ്പുറത്തെ പൂവിൽ കോയക്കുട്ടി ഹാജിയുടെ വീട്ടുവളപ്പിലെ തെങ്ങിന് താഴെയെത്തിയാൽ അന്തംവിട്ട് മുകളിലേക്ക് നോക്കിപ്പോകും. ഒറ്റക്കുലയിൽ കാണാനാകുന്നത് നൂറുകണക്കിന് കുഞ്ഞുതേങ്ങകൾ. ഒറ്റ നോട്ടത്തിൽ ഈത്തപ്പഴം കായ്ച്ച് നിൽക്കും പോലെ തോന്നിക്കുമെങ്കിലും നൂറുകണക്കിന് കൊച്ചുതേങ്ങകൾ ഒരു തെങ്ങിൽ കായ്ച്ച് നിൽക്കുകയാണിവിടെ.
കണ്ണമംഗലം നൊട്ടപ്പുറത്തെ പൂവിൽ കോയക്കുട്ടി ഹാജിയുടെ വീട്ടുവളപ്പിലെ തെങ്ങിലെ ഈ അപൂർവ പ്രതിഭാസം കാണാൻ ജനങ്ങളെത്തുന്നുമുണ്ട്. 15 വർഷം മുമ്പ് വെച്ച തെങ്ങുകളിലൊന്നിലാണ് ഈ അപൂർവ മാറ്റം കണ്ടത്. പത്തുമാസം മുമ്പ് വരെ സാധാരണ മറ്റ് തെങ്ങുകളെ പോലെ തന്നെ വലുപ്പത്തിൽ കായ്ഫലം ലഭിച്ച് വന്നിരുന്നു. ഇപ്പോൾ പത്തോളം കുലകളിലായി നിറയെ കായ്കളാണുള്ളത്.
നാലുമാസം മുമ്പ് പറമ്പിലെ മറ്റ് തെങ്ങുകൾക്കൊപ്പം ഈ തെങ്ങിൽ നിന്നും തേങ്ങ പറിച്ചിരുന്നു. പുതിയ പ്രതിഭാസത്തിന് ശേഷമുള്ള ചെറിയ തേങ്ങകൾ മൂപ്പെത്തിയിട്ടില്ല. ലക്ഷദീപ് മൈക്രോ ഇനത്തിൽപ്പെട്ട തെങ്ങുകളാണ് ഇത്തരത്തിൽ കായകൾ നൽകാറുള്ളതെന്നും ജനിതകമാറ്റം കാരണം ഇത്തരം പ്രതിഭാസമുണ്ടാകാമെന്നും കൃഷി അസി. ഡയറക്ടർ പ്രകാശൻ പുത്തൻ മഠത്തിൽ അറിയിച്ചു.