
തിരുവനന്തപുരം: സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം എൻ സ്മാരക നിർമ്മാണത്തിന് നൽകിയ തുക കുറഞ്ഞെന്ന് ആരോപിച്ച് കപ്പലണ്ടി കടക്കാരനെ സി പി ഐ പ്രാദേശിക നേതാവ് മർദ്ദിച്ചതായി പരാതി. പോത്തൻകോടുള്ള പ്രാദേശിക നേതാവ് ഷുക്കൂറിനെതിരെ മർദ്ദനമേറ്റയാളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. എഐടിയുസി മേഖലാ ജനറൽ സെക്രട്ടറിയാണ് കേസിൽ പ്രതിയായ ഷുക്കൂർ. ഇയാൾ തന്റെ കവിളിൽ മർദ്ദിച്ചുവെന്നാണ് വ്യാപാരിയായ മാരിയപ്പൻ പരാതി നൽകിയത്. പോത്തൻകോട് ജംഗ്‌ഷനിൽ മാരിലക്ഷ്മി സ്വീറ്റ്സ് ആന്റ് ബേക്കറി കട നടത്തുന്നയാളാണ് പരാതിക്കാരൻ. വർഷങ്ങളായി മാരിയപ്പൻ ഇവിടെ വ്യാപാരം നടത്തുന്നുണ്ട്. പിരിവിനായി സിപിഐ പ്രവർത്തകർ എത്തിയപ്പോൾ 50 രൂപ നൽകിയെന്നും ഇത് പോരെന്നും 200 രൂപ വേണമെന്നും ആവശ്യപ്പെട്ടാണ് നേതാവ് തന്നെ മർദ്ദിച്ചതെന്നുമാണ് മാരിയപ്പൻ പരാതി നൽകിയിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam