
കോഴിക്കോട്: കൂരാച്ചുണ്ട് നമ്പി കുളത്തിലെ മത്തൻകൊല്ലി വ്യൂ പോയിൻറിൽ യുവാവിനെ കൊക്കയിൽ വിണ് മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി തുരുത്യാട് സ്വദേശി കിണറുള്ളതിൽ ഭാസ്കരന്‍റെ മകൻ രാഹുലിനെയാണ്(32) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂരാച്ചുണ്ട് പൊലീസും, ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കൂരാച്ചുണ്ട് പോലിസ് സബ് ഇൻസ്പെക്ടർ അൻവർ ഷായുടെ നേതൃത്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം പോസ്റ്റമോർട്ടത്തിനായി കോഴിക്കോട് ,മെഡിക്കൽ കോളേജിലേക്ക് അയച്ചു. അസ്വഭാവിക മരണത്തിന് കൂരാച്ചുണ്ട് പോലിസ് കേസെടുത്തു. ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാര പ്രിയനുമായിരുന്നു രാഹുലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Read More : പ്രണയം, പോക്സോ കേസ്, പിന്നാലെ യുവാവിനെ കാണാതായി; രണ്ട് ദിവസത്തിന് ശേഷം മുൻ കാമുകിയുടെ വീടിനടുത്ത് മൃതദേഹം