ചിന്നക്കനാല്‍ ആദിവാസി ഭൂമി സമരത്തിന് പ്രാദേശിക സിപിഐ നേതൃത്വത്തിന്‍റെ പിന്തുണ

By Web TeamFirst Published May 11, 2019, 12:27 PM IST
Highlights

റവന്യുവകുപ്പും സബ് കളക്ടറും സമരക്കാരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍ ആവശ്യപ്പെട്ടു. 

ഇടുക്കി: ചിന്നക്കനാലില്‍ തോട്ടംതൊഴിലാളികള്‍ നടത്തുന്ന സമരത്തിന് പിന്‍തുണയുമായി സിപിഐ പ്രദേശിക പ്രവര്‍ത്തകര്‍. റവന്യുവകുപ്പും സബ് കളക്ടറും സമരക്കാരുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി പളനിവേല്‍ ആവശ്യപ്പെട്ടു. ഇതരസംസ്ഥാനത്തിലെ കുത്തക മുതലാളിമാര്‍ക്ക് ചിന്നക്കനാലിലെ സര്‍ക്കാര്‍ ഭൂമി നല്‍കിയതില്‍ പ്രതിഷേധിച്ച് തോട്ടംതൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒരു മാസമായിട്ടും പ്രശ്‌നത്തില്‍ സര്‍ക്കാരും ദേവികുളം സബ് കളക്ടറും ഇടപെടാത്തില്‍ അമര്‍ഷം ശക്തമാകുന്നു. പ്രദേശിക സിപിഐ പ്രവര്‍ത്തകര്‍ സമരത്തെ പിന്തുണച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് ജില്ല നേതൃത്വം.

തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കമ്പനിയില്‍ നിന്നും വിരമിക്കുന്നതോടെ തെരുവിലിറങ്ങേണ്ട സ്ഥതിയാണ് നിലവിലുള്ളത്. ഇത്തരത്തില്‍ ജോലില്‍ നിന്നും വിരമിച്ചവര്‍ ഏറെയാണ്. ചിന്നക്കനാലില്‍ സര്‍ക്കാരിന്‍റെ കൈവശം ഇവര്‍ക്ക് ആവശ്യമായ ഭൂമി ഉണ്ടെങ്കിലും അത് വിതരണം നടത്തുന്നതിന് നടപടിയില്ല. എന്നാല്‍ കുത്തക മുതലാളിമാര്‍ക്ക് ഭൂമി അനുവദിക്കുകയും ചെയ്യുന്നു.

ഇത്തരമൊരും സാഹചര്യത്തിലാണ് സൂര്യനെല്ലിയിലെ 200 ഓളം വരുന്ന തൊഴിലാളികള്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഷെഡ് നിര്‍മ്മിച്ചത് താമസം ആരംഭിച്ചത്. മാസം ഒന്ന് തികഞ്ഞിട്ടും സര്‍ക്കാര്‍ വകുപ്പുകള്‍ ഇവരുടെ പ്രശ്‌നങ്ങളില്‍ നടപടികള്‍ സ്വീകരിക്കുന്നില്ല. വന്‍കിടക്കാരാകട്ടെ സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഭൂമികള്‍ കൈയ്യടക്കി ബഹുനില മന്ദിരങ്ങള്‍ കെട്ടുകയാണെന്നും സമരക്കാര്‍ ആരോപിച്ചു. 

തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 15 ന്  ദേവികുളം ആര്‍ഡിഒ ഓഫീസിലേക്ക് സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റിയാര്‍വാലിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭൂമി അനുവദിച്ച് പട്ടയം വിതരണം ചെയ്‌തെങ്കിലും ഭൂമി വിതരണം നടത്താത്തത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 

click me!