ഏഴ് പേര്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. വീടിന്റെ വരാന്തയിലും ജോലി സ്ഥലത്തും റോഡിലും വച്ചാണ് ആക്രമണമുണ്ടായത്.
കോഴിക്കോട്: കോഴിക്കോട് തെരുവ് നായ ശല്യം രൂക്ഷം. കുട്ടികളും അതിഥി തൊഴിലാളിയും ഉള്‍പ്പെടെ എട്ട് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോഴിക്കോട് കുറ്റ്യാടിയി പ്രദേശത്താകെ ഭീതി പടര്‍ത്തിയ പേപ്പട്ടിയെ പിന്നീട് നാട്ടുകാര്‍ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. കുറ്റ്യാടി കരണ്ടോട് ഐബക്ക് അന്‍സാര്‍(9), സൈന്‍ മുഹമ്മദ് നീലേച്ചുകുന്ന്(4), അബ്ദുല്‍ ഹാദി(8), വടക്കേ പറമ്പത്ത് സൂപ്പി, സതീശന്‍ നരിക്കൂട്ടുംചാല്‍, സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് ബാബു കുനിങ്ങാട്, അതിഥി തൊഴിലാളിയായ അബ്ദുള്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇതില്‍ ഏഴ് പേര്‍ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
രാവിലെയോടെ നീലേച്ചുകുന്ന്, കുളങ്ങരത്താഴ, കരണ്ടോട് എന്നിവിടങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. വീടിന്റെ വരാന്തയിലും ജോലി സ്ഥലത്തും റോഡിലും വച്ചാണ് ആക്രമണമുണ്ടായത്. വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


