കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്ക് എതിരില്ല

By Web TeamFirst Published Nov 20, 2020, 2:37 PM IST
Highlights

 മത്സരത്തിനിറങ്ങിയ കൈനകരി വികസന സമിതി പ്രതിനിധി ബി. വിനോദിന്‍റെയും ബിജെപി സ്ഥാനാർത്ഥിയുടെയും പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഇതിനെ തുടര്‍ന്നാണ് കെ.എ. പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടത്.

ആലപ്പുഴ: കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥി കെ.എ. പ്രമോദ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ കൈനകരി വികസന സമിതി പ്രതിനിധി ബി. വിനോദിന്‍റെയും ബിജെപി സ്ഥാനാർത്ഥിയുടെയും പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഇതിനെ തുടര്‍ന്നാണ് കെ.എ. പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടത്.

നേരത്തെ  തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ 15 സീറ്റോളം സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആന്തൂർ നഗരസഭയിൽ ആറിടത്തും മലപ്പട്ടം പഞ്ചായത്തിൽ 5 വാർഡുകളിലും നോമിനേഷൻ നൽകാൻ എതിരാളികൾ എത്തിയില്ല. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിലെ 9, 11 വാർഡുകളിലും കോട്ടയം മലബാർ പ‌ഞ്ചായത്തിലെ മൂന്നാം വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാർഡിലും സിപിഎം വോട്ടെടുപ്പിന് മുമ്പേ വിജയികളായി.

click me!