എസ്എഫ്ഐ - എഐഎസ്എഫ് തര്‍ക്കം; ഇടപെടാനില്ലെന്ന് സിപിഐയും സിപിഎമ്മും

By Web TeamFirst Published Oct 24, 2021, 1:24 PM IST
Highlights

വിദ്യാര്‍ത്ഥി സംഘടകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തത്കാലം ഇടപടേണ്ടതില്ലെന്നാണ് പാര്‍ട്ടികളുടെ തീരുമാനം. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിര്‍ദ്ദേശം സിപിഎമ്മും സിപിഐയും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്ക് നല്‍കിക്കഴിഞ്ഞു.

കോട്ടയത്തെ(Kottayam) എസ്എഫ്ഐ(SFI) എഐഎസ്എഫ്(AISF) തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് സിപിഎം(CPM) സിപിഐ(CPI)  ജില്ലാ നേതൃത്വം. വിഷയം വിദ്യാര്‍ത്ഥി സംഘടനകള്‍ പരിഹരിക്കട്ടെയെന്ന നിലപാടിലാണ് ഇരു പാര്‍ട്ടികളുമുള്ളത്. അതിനിടെ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി  എഐവൈഎഫ്  രംഗത്തു വന്നു. സംഘപരിവാറില്‍ നിന്നാണോ എസ്എഫ് ഐ ജാതിവെറി പഠിച്ചതെന്നായിരുന്നു എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്‍റെ ചോദ്യം 

വിദ്യാര്‍ത്ഥി സംഘടകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തത്കാലം ഇടപടേണ്ടതില്ലെന്നാണ് പാര്‍ട്ടികളുടെ തീരുമാനം. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിര്‍ദ്ദേശം സിപിഎമ്മും സിപിഐയും വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്ക് നല്‍കിക്കഴിഞ്ഞു. മുന്നണിയുടെ ഐക്യത്തെ ബാധിക്കുന്ന രീതിയിലേക്ക് വിഷയം വളരരുതെന്നും പ്രശ്ന പരിഹാരം ഉടന്‍ ഉണ്ടാക്കണമെന്നുമാണ് നിര്‍ദ്ദേശം. അതോടൊപ്പം തന്നെ വിഷയം കോട്ടയത്തെ ഇടതു മുന്നണി ജില്ലാ യോഗത്തില്‍ ഉന്നയിക്കുമെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ പറഞ്ഞു. പ്രശ്നത്തില്‍ സിപിഎം ഇടപെടില്ലെന്നും  വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ പ്രശ്നം പരിഹരിക്കുമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലും വ്യക്തമാക്കി. എന്നാല്‍ എസ്എഫ്ഐ എഐഎസ്എഫ് നേതൃത്വം വെടി നിര്‍ത്തലിന് ഇതുവരെ തയ്യാറായിട്ടില്ല . രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കാന്‍  ഇരവാദം ഉന്നയിച്ചുള്ള വില കുറഞ്ഞ രാഷ്ടട്രീയമാണ് എഐഎസ്എഫിന്‍റേതെന്ന് എസ്എഫ് ഐ കുറ്റപ്പെടത്തി

ഇരുവിഭാഗവും നല്‍കിയ പരാതികളില്‍ പോലീസ് അന്വേഷണം നടക്കുമ്പോഴേക്കും ഒത്തുതീര്‍പ്പിലേക്ക് എത്തണമെന്നാണ് പാര്‍ട്ടി നേതൃത്വങ്ങളുടെ നിര്‍ദ്ദേശം. ഇതിനായുള്ള ചര്‍ച്ചകള്‍ ഉടന്‍ നടത്താനാണ് വിദ്യാര്‍ത്ഥി സംഘടനകളോട് ഇരു പാര്‍ട്ടികളുടേയും നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

click me!