Latest Videos

പുലരുമ്പോള്‍ സിറ്റൌട്ടില്‍ കാണുക പുലിയോ കരടിയോ? ചക്കുപള്ളത്ത് രൂക്ഷമായി വന്യമൃഗശല്യം

By Web TeamFirst Published Oct 24, 2021, 11:47 AM IST
Highlights

ചക്കുപള്ളം വലിയപാറ ഭാഗത്താണ് കരടി ശല്യം രൂക്ഷമായിട്ടുള്ളത്. രാവിലെ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ സിറ്റൌട്ടില്‍ കരടിയെ കണ്ടെത്തിയ സംഭവവും ഇവിടെയുണ്ടായി. 

കുമളി ചക്കുപള്ളത്ത് വന്യമൃഗശല്യം (wild animal menace) രൂക്ഷം. പുലിപ്പേടിയില്‍ കഴിഞ്ഞിരുന്ന മേഖല നിലവില്‍ കരടിപ്പേടിയിലാണ് (Indian bear) കഴിയുന്നത്. വളര്‍ത്തുമൃഗങ്ങളെ കരടി പിടികൂടി അകത്താക്കിയിട്ടും വനപാലകരുടെ (Forest Department) ഭാഗത്ത് നിന്ന് നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.  ചക്കുപള്ളം വലിയപാറ ഭാഗത്താണ് കരടി ശല്യം രൂക്ഷമായിട്ടുള്ളത്. രാവിലെ മുറ്റത്തേക്ക് ഇറങ്ങുമ്പോള്‍ സിറ്റൌട്ടില്‍ കരടിയെ കണ്ടെത്തിയ സംഭവവും ഇവിടെയുണ്ടായി.

കർഷകനെ ആന ചവിട്ടിക്കൊന്നു; വന്യമൃഗ ശല്യം രൂക്ഷം, പരാതി നല്‍കിയിട്ടും ഫലമില്ലെന്ന് നാട്ടുകാര്‍

വന്യമൃഗ ശല്യത്തിനെതിരെ ഉപവാസം നടത്തിയ കെസിവൈഎം നേതാവിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

ആറാം വാർഡിൽപെട്ട ചാഞ്ഞപ്ലാക്കൽ ജയേഷിന്റെ ഏഴ് മുയലുകളെയാണ് കരടി അകത്താക്കിയത്. പുലിയുടെ കാല്‍പാടും ഈ മേഖലയില്‍ കണ്ടെത്താനായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ വീടുകളുടെ സിറ്റൌട്ടില്‍ കരടി കയറിക്കിടക്കുന്നത് പതിഞ്ഞിട്ടുമുണ്ട്. വീടിന് പുറത്ത് കണ്ട കാല്‍പാട് കരടിയുടേതാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ശല്യം തടയാന്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മേഖലയില്‍ എത്തുന്ന വന്യമൃഗം ഏതാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ ക്യാമറപോലും സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

ഓടുന്നതിനിടെ കൊളുന്ത് ചാക്കില്‍ പിടുത്തമിട്ട് കാട്ടാന; ഇടുക്കിയില്‍ വന്യമൃഗ ശല്യം രൂക്ഷം

കോട്ടപ്പടിയിൽ കാട്ടാന പശുക്കിടാവിനെ കുത്തിക്കൊന്നു

പാലക്കാട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷം

മുയലുകളെ കൊന്നവിവര് പറഞ്ഞപ്പോള്‍ പൂച്ചപ്പുലിയാവുമെന്നാണ് വനപാലകര്‍ പറയുന്നത്. ഇതോടെ സന്ധ്യ മയങ്ങിയാല്‍ നാട്ടുകാര്‍ വീട്ടിന് പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. ക്യാമറ സ്ഥാപിച്ച് ഇത് ഏതു മൃഗമാണെന്നു കണ്ടെത്തണമെന്നും കെണിയൊരുക്കി അതിനെ പിടികൂടണമെന്നുമാണു നാട്ടുകാരുടെ ആവശ്യം. 

കാടിറങ്ങി വന്യമൃഗങ്ങള്‍; ഭീതിയോടെ പത്തനംതിട്ടയിലെ മലയോര മേഖല

ഈ കടുവപ്പേടി കേരളമറിയാന്‍ ഇനിയെത്ര മരണങ്ങള്‍ വേണം?

ഭക്ഷണം തേടിയെത്തിയ അതിഥികളെ കണ്ട് വീട്ടുകാര്‍ ഞെട്ടി- വീഡിയോ

click me!