ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം; പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്

Published : Mar 10, 2026, 05:20 PM IST
temple clash

Synopsis

കണ്ണൂർ മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. കാഴ്ചവരവിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസ് ലാത്തിവീശി. സംഭവത്തിൽ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി സംഘർഷം. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. പ്രവര്‍ത്തകര്‍ പരസ്പരം കല്ലും ചെരിപ്പുമെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. കാഴ്ച്ചവരവിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലെത്തിൽ കലാശിച്ചത്.

മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിന്റെ സമാപന ദിവസം, ക്ഷേത്രത്തിലേക്ക് കാഴ്ചവരവുകൾ വരുന്നതിനിടെയായിരുന്നു സംഘർഷം. നടാൽ ഭാഗത്ത് നിന്ന് സിപിഎം പ്രവർത്തകരുടെ കാഴ്ച്ചവരവും തലശേരി ഭാഗത്ത് നിന്ന് ബിജെപി പ്രവർത്തകരുടെ കാഴ്ച്ചവരവും എത്തി. ഇതിൽ ക്ഷേത്രത്തിന് സമീപം ആദ്യം എത്തിയ സംഘം ദീർഘനേരം തുടർന്നതോടെ മറുഭാഗം വാക്കേറ്റവുമായെത്തി. ഇരുവിഭാഗവും മുഖാമുഖമെത്തിയതോടെ പൊലീസ് ലാത്തി വീശി.

കാഴ്ച്ചവരവിലെ കലശങ്ങളിൽ പാർട്ടിചിഹ്നങ്ങളോ പാട്ടുകളോ ഉപയോഗിക്കരുതെന്ന് പൊലീസിന്റെ കർശന നിർദേശമുണ്ടായിരുന്നു. മുൻവർഷങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എസിപിയുടെ നേതൃത്വത്തിലായിരുന്നു സുരക്ഷ. പക്ഷെ ഒന്നും പാലിക്കപ്പെട്ടില്ല. ചെണ്ടമാത്രമെന്ന് പറഞ്ഞിട്ടും ഡിജെ വന്നു. ആഘോഷം അതിരുവിട്ടു. ഇരുഭാഗവും പാർട്ടിചിഹ്നങ്ങളും ഉപയോഗിച്ചു. ക്ഷേത്രപരിസരത്ത് വച്ച് ഏറ്റുമുട്ടി. കഴിഞ്ഞവർഷം തലശേരിയിൽ കാഴ്ച്ചവരവിനിടെയുണ്ടായ സംഘർഷത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു. സംഭവത്തിൽ എടക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു
കോളേജിലേയ്ക്ക് പോകും വഴി കാത്തിരുന്നത് ദുരന്തം; ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് 19കാരന് ദാരുണാന്ത്യം