ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം സിപിഎം തടഞ്ഞെന്ന് ആരോപണം

By Web TeamFirst Published Dec 25, 2021, 6:34 PM IST
Highlights

ബാലരാമപുരം പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം തുടങ്ങാനിരിക്കെയാണ് എംഎല്‍എ വിന്‍സെന്റിന്റെ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണം സിപിഎം തടഞ്ഞത്.
 

തിരുവനന്തപുരം: ബാലരാമപുരം ജങ്ഷനില്‍ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണം. ബാലരാമപുരം പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ അനുവദിച്ച് നിര്‍മാണം തുടങ്ങാനിരിക്കെയാണ് എംഎല്‍എ വിന്‍സെന്റിന്റെ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണം സിപിഎം തടഞ്ഞത്. ആധുനിക സജ്ജീകരണത്തോടെയുള്ള ബസ് ഷെല്‍ട്ടര്‍ നിര്‍മാണത്തിന് വിന്‍സെന്റ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 14.5 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം ആരംഭിക്കുന്നത്.

നിരവധി പ്രത്യേകതകളോടെയാണ് ബസ് ഷെല്‍ട്ടര്‍ ഒരുങ്ങുന്നത്. പതിനഞ്ച് മീറ്റര്‍ നീളത്തിലും രണ്ട് മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന ഷെല്‍ട്ടറില്‍ മെബൈല്‍ റീചാര്‍ജിങ് എഫ്.എം റേഡിയോ, വൈഫൈവ് ഇന്റര്‍നെറ്റ് കണക്ഷന്‍, സിസിടിവി ക്യാമറയുള്‍പ്പെടെ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ബാലരാമപുരം ജങ്ഷനില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം വേണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്. ദിനവും ഇപ്പോള്‍ കുട്ടികളുള്‍പ്പെടെയുള്ള യാത്രക്കാര്‍  വെയിലും മഴയുമേറ്റ് മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
 

click me!