പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു

Published : Mar 03, 2026, 03:30 PM IST
Arshid

Synopsis

പ്രശാന്തിന്റെ മുതുകിൽ മൂന്ന് കുത്തേറ്റു. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. പാലക്കാട് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തോട് അനുബന്ധിച്ചു സംഘർഷത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. പ്രശാന്തിന്റെ മുതുകിൽ മൂന്ന് കുത്തേറ്റു. ഒപ്പമുണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചിനക്കത്തൂർ പൂരത്തിന് സ്‌പെഷ്യൽ പൂരം കൊണ്ടു പോകുന്നതിനിടയിലായിരുന്നു സംഘർഷം. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൂക്കൾ തറവാട്ടിൽ ജെസിബി കൊണ്ട് മണ്ണ് നീക്കിയപ്പോൾ അപൂർവ കാഴ്ച, ഭസ്മവും അസ്ഥികളും നിറച്ച് മൺകുടങ്ങൾ, ചെങ്കല്ലറ കണ്ടെത്തി
ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തരുമായി വന്ന ബസിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി; അപകടത്തിൽ 2 പേർക്ക് പരിക്ക്