
വള്ളികുന്നം: മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റിന് വിമർശനാത്മക കമന്റിട്ട സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം സസ്പെൻഡ് ചെയ്തു. ഡിവൈഎഫ്ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ എസ്.സുജിത്തിനെയാണ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം കറ്റാനം ലോക്കൽ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ചതയദിന ആശംസ നേർന്നുള്ള മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിന് സുജിത്ത് നല്‍കിയ കമന്‍റാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. ‘അവിട്ടം ദിനം മറന്നവർ ചതയദിനം കൃത്യമായി ഓർക്കുന്നു’ എന്നായിരുന്നു സുജിത്തിന്റെ കമന്റ്.
ഇതു പിൻവലിപ്പിച്ചെങ്കിലും സ്ക്രീൻ ഷോട്ടുകൾ പ്രചരിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ആഴ്ച അടിയന്തര ലോക്കൽ കമ്മിറ്റി ചേർന്ന് സുജിത്തിനോട് സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam