മതിലകത്ത് ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സിപിഎം - സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി

Published : Aug 06, 2022, 03:49 PM ISTUpdated : Aug 06, 2022, 03:54 PM IST
മതിലകത്ത് ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സിപിഎം - സിപിഐ പ്രവർത്തകർ ഏറ്റുമുട്ടി

Synopsis

വെള്ളം കയറാത്ത ഇടത്ത് നിന്ന് ആളുകളെ എ ഐ വൈ എഫ് പ്രവർത്തകർ ക്യാമ്പിൽ എത്തിച്ചുവെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്

തൃശൂർ: മതിലകത്ത് മഴക്കാല ദുരിതാശ്വാസ ക്യാമ്പിൽ സി പി എം, സി പി ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സജ്ജമാക്കിയ ക്യാമ്പിലാണ് സംഭവം നടന്നത്. വെള്ളം കയറാത്ത ഇടത്ത് നിന്ന് ആളുകളെ എ ഐ വൈ എഫ് പ്രവർത്തകർ ക്യാമ്പിൽ എത്തിച്ചുവെന്ന് ആരോപിച്ചാണ് സംഘർഷമുണ്ടായത്. ഡി വൈ എഫ് ഐ, സി പി എം പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയതെന്ന് എ ഐ വൈ എഫ് പ്രവർത്തകർ ആരോപിച്ചു.

എകെജി സെന്‍റര്‍ ആക്രമണം; പ്രതിയെ 'കിട്ടിയോ?'; ഒരോ ദിവസത്തെ അപ്ഡേറ്റുമായി ഫേസ്ബുക്ക് പേജ്.!

മുന്നണിയിൽ ഒരേ പക്ഷത്താണ് പല വിഷയത്തിലും സിപിഎമ്മും സിപിഐയും രണ്ട് തട്ടിലാണ് ഉണ്ടാകാറ്. ഈ അഭിപ്രായ വ്യത്യാസങ്ങൾക്കിടെയാണ് ഇന്ന് സംഘർഷവും നടന്നത്. മുഖ്യമന്ത്രിക്കെതിരെ അടക്കം സിപിഐ ജില്ലാ സമ്മേളനങ്ങളിൽ ശക്തമായ വിമർശനം ഉയരുന്നുണ്ട്. പത്തനംതിട്ടയിൽ സിപിഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനെതിരെ രൂക്ഷ വിമർശനം ഇന്ന് ഉയർന്നു. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി, കറുത്ത മാസ്കിനോട്‌ പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള വിവാദങ്ങൾ മുന്നണിയുടെ മുഖഛായക്ക് പോലും കോട്ടം ഉണ്ടാക്കുന്നുവെന്നും വിമർശനമുണ്ടായി.

ചേര്‍ത്തല നഗരസഭയില്‍ സിപിഎം സിപിഐ പോര്

സിപിഐക്ക്  ഘടക കക്ഷി എന്ന പരിഗണന പലയിടത്തും സിപിഎം നൽകുന്നില്ലെന്ന പരാതിയും സമ്മേളനത്തിൽ ഉയർന്നു. സിപിഐയുടെ വിദ്യാർത്ഥി വിഭാഗമായ എ ഐ എസ് എഫിനോട് എസ് എഫ് ഐ ഫാസിസ്റ്റ് മനോഭാവം വെച്ചുപുലർത്തുന്നു. പത്തനംതിട്ടയിലെ സഹകരണ ബാങ്കുകളുടെ തകർച്ചക്ക് കാരണം സിപിഎമ്മിന്റെ ചില നയങ്ങളാണെന്നും വിമർശനം ഉണ്ടായി.

സിപിഎം കള്ളവോട്ടിലൂടെ പലയിടത്തും സഹകരണ സംഘങ്ങൾ പിടിച്ചെടുക്കുന്നുവെന്നും ആരോപണം സമ്മേളനത്തിൽ ഉയർന്നു. സിപിഎമ്മിന്റെ പക്കലുള്ള സഹകരണ സംഘങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോവുകയാണെന്നും ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോർട്ടിന്റെ എട്ടാം പേജിലെ വിമർശനത്തിലുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ