കുട്ടനാട്ടിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സിപിഎം, 10 എൽ സിയിലും നാളെ അനുരഞ്ജന ചർച്ച; ജില്ലാ നേതാക്കൾ എത്തും

By Web TeamFirst Published Jan 27, 2023, 11:02 PM IST
Highlights

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ യോഗങ്ങളിൽ പങ്കെടുക്കും. ആദ്യം വിഭാഗീയത തുടങ്ങിയ രാമങ്കരിയിൽ ജില്ലാ സെക്രട്ടറി ആർ നാസർ നേരിട്ട് പങ്കെടുക്കും

ആലപ്പുഴ: കുട്ടനാട്ടിൽ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സി പി എം ജില്ലാ നേതൃത്വം നേരിട്ട് ഇടപെടുന്നു. കുട്ടനാട്ടിലെ 10 ലോക്കൽ കമ്മിറ്റി യോഗങ്ങളും നാളെ ചേരാൻ സി പി എം തീരുമാനിച്ചു. വിഭാഗിയത അടക്കമുള്ള വിഷയങ്ങളിൽ പരിഹാരം കാണാനാണ് സി പി എം ജില്ലാ നേതൃത്വം നേരിട്ട് എത്തുന്നത്. നാളെ രാവിലെയാണ് അനുരഞ്ജന ചർച്ചകൾ തുടങ്ങുക. ഒറ്റ ദിവസം കൊണ്ട് കുട്ടനാട്ടിലെ 10 ലോക്കൽ കമ്മിറ്റികളും ചേരാനാണ് സി പി എം തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ യോഗങ്ങളിൽ പങ്കെടുക്കും. ആദ്യം വിഭാഗീയത തുടങ്ങിയ രാമങ്കരിയിൽ ജില്ലാ സെക്രട്ടറി ആർ നാസർ നേരിട്ട് പങ്കെടുക്കും. 6 ലോക്കൽ കമ്മിറ്റികളിൽ പാർട്ടി അംഗത്വം ഉപേക്ഷിക്കുന്നതായി കത്ത് നൽകിയവരുമായും ചർച്ച നടത്താനാണ് സി പി എം തീരുമാനം.

ത്രിപുരയിൽ സിപിഎമ്മിന് അപ്രതീക്ഷിത ഷോക്ക്! രണ്ട് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു, എംഎൽഎയും മുൻ എംഎൽഎയും

click me!