വഴിയാത്രിക്കാർക്ക് നേരെ ഓട്ടോ ഇടിച്ചുകയറി, നാലു വയസുകാരൻ മരിച്ചു; അച്ഛനും അമ്മയും ആശുപത്രിയിൽ

Published : Jan 27, 2023, 10:19 PM IST
 വഴിയാത്രിക്കാർക്ക് നേരെ ഓട്ടോ ഇടിച്ചുകയറി, നാലു വയസുകാരൻ മരിച്ചു; അച്ഛനും അമ്മയും ആശുപത്രിയിൽ

Synopsis

പുതുപറമ്പിൽ അരുൺ-ആശ ദമ്പതികളുടെ മകൻ അർണവ് (4) മരിച്ചത്. കുമളി കൊല്ലം പട്ടടയിൽ വെച്ചാണ്  അപകടമുണ്ടായത്

ഇടുക്കി : കുമളിയിൽ വഴിയാത്രികരുടെ ഇടയിലേയ്ക്ക് ഓട്ടോ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു. അച്ഛനെയും അമ്മയെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപറമ്പിൽ അരുൺ-ആശ ദമ്പതികളുടെ മകൻ അർണവ് (4) മരിച്ചത്. കുമളി കൊല്ലം പട്ടടയിൽ വെച്ചാണ്  അപകടമുണ്ടായത്. റോഡിലൂടെ നടന്നു പോയവരുടെ പിന്നിലേക്ക് വാഹനമിടിച്ച് കയറിയാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടിയുടെ അച്ഛനും അമ്മയും ചികിത്സയിലാണ്. ഇവരെ ഇടിച്ചതിനുശേഷം ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവർ രാജേഷ് ഗുരുതര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൊല്ലത്ത് സമാനമായ രീതിയിലിന്നുണ്ടായ അപകടത്തിൽ പത്തുവയസുകാരി മരിച്ചു. കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിലാണ് പത്തുവയസുകാരി മരിച്ചത്. ഇടുക്കി ഏലപ്പാറ സ്വദേശി നിവേദയാണ് മരിച്ചത്. പുലർച്ചെ പനവേലിയിലാണ് അപകടമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന കുടുംബം നഗർകോവിൽ പോയി തിരികെ വരുമ്പോൾ ജീപ്പിന്റെ ടയർ പഞ്ചറായി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പിനടിയിൽ അകപ്പെട്ട പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസര്‍കോട് പത്താംക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു