'വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ഈ സൗകര്യം നിർത്തലാക്കാൻ ശ്രമിക്കുന്നു, ​ഗൗരവതരം'; ശ്രീലേഖക്കെതിരെ ആരോപണവുമായി അമൃത

Published : Jan 21, 2026, 12:20 PM IST
Amrita R

Synopsis

തിരുവനന്തപുരം ശാസ്തമംഗലത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രൈ വേസ്റ്റ് കളക്ഷൻ ഹബ് നിർത്തലാക്കാൻ വാർഡ് കൗൺസിലർ ശ്രമിക്കുന്നുവെന്ന് സിപിഎം നേതാവ് ആർ അമൃത ആരോപിച്ചു. 

തിരുവനന്തപുരം: ശാസ്തമംഗലത്ത് ഹെൽത്ത് സെൻറർ ഓഫീസിനു മുന്നിൽ 24 മണിക്കൂറും പ്രവർത്തിച്ചു വന്ന സെഗ്രഗേറ്റഡ് ഡ്രൈ വേസ്റ്റ് കളക്ഷൻ ഹബ് നിർത്തലാക്കാൻ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ തയ്യാറാവുന്നുവെന്ന ആരോപണവുമായി സിപിഎം യുവ നേതാവും സ്ഥാനാർഥിയുമായിരുന്ന ആർ അമൃത. ശാസ്തമംഗലം വില്ലേജ് പ്രദേശത്തെ ആളുകൾ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഏതു നേരവും തരം തിരിച്ച അജൈവ മാലിന്യങ്ങൾ സുരക്ഷിതമായി കൈമാറാനുള്ള ഹബ്ബുകൾ ഇടതുപക്ഷ കൗൺസിലിന്റെ അംഗീകാരത്തോടുകൂടി നടപ്പിലാക്കിയത്. ബിന്ദു ശ്രീകുമാർ കൗൺസിലർ ആയിരുന്ന കാലഘട്ടത്തിലാണ് ഈ പദ്ധതി നടപ്പിലായത്.

ധാരാളം ആളുകൾക്ക് ഉപകാരപ്രദമായി എല്ലാ ദിവസവും പഴയ തുണികളും, കുപ്പികളും, ചെരുപ്പുകളും കൊണ്ടു വരികയും, അത് പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന പെട്ടികളിൽ നിക്ഷേപിക്കുകയും ചെയ്തുവരികയാണ്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ പദ്ധതിയാണ് ഇപ്പോഴത്തെ കൗൺസിലറുടെ നേതൃത്വത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ ശക്തമായ ജനരോഷം ഉയർന്നുവരേണ്ടതുണ്ടെന്നും അവർ കുറിപ്പിൽ പറഞ്ഞു.

അമൃതയുടെ ഫേസ്ബുക്ക് കുറിപ്പ്

കഴിഞ്ഞ 7 വർഷങ്ങളായി ശാസ്തമംഗലത്ത് ഹെൽത്ത് സെൻറർ ഓഫീസിനു മുന്നിൽ 24 മണിക്കൂറും പ്രവർത്തിച്ചു വന്ന സെഗ്രഗേറ്റഡ് ഡ്രൈ വേസ്റ്റ് കളക്ഷൻ ഹബ് നിർത്തലാക്കാൻ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ തന്നെ തയ്യാറാവുന്നു എന്നുള്ളത് ഗൗരവതരമാണ്. ശാസ്തമംഗലം വില്ലേജ് പ്രദേശത്തെ ആളുകൾ നിരന്തരമായി ആവശ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് ഏതു നേരവും തരം തിരിച്ച അജൈവ മാലിന്യങ്ങൾ സുരക്ഷിതമായി കൈമാറാനുള്ള ഹബ്ബുകൾ ഇടതുപക്ഷ കൗൺസിലിന്റെ അംഗീകാരത്തോടുകൂടി നടപ്പിലാക്കിയത്. സ. ബിന്ദു ശ്രീകുമാർ കൗൺസിലർ ആയിരുന്ന കാലഘട്ടത്തിലാണ് ഈ പദ്ധതി നടപ്പിലായത്.

ധാരാളം ആളുകൾക്ക് ഉപകാരപ്രദമായി എല്ലാ ദിവസവും പഴയ തുണികളും, കുപ്പികളും, ചെരുപ്പുകളും കൊണ്ടു വരികയും, അത് പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന പെട്ടികളിൽ നിക്ഷേപിക്കുകയും ചെയ്തുവരികയാണ്. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഈ പദ്ധതിയാണ് ഇപ്പോഴത്തെ കൗൺസിലറുടെ നേതൃത്വത്തിൽ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഈ വിഷയത്തിൽ ശക്തമായ ജനരോഷം ഉയർന്നുവരേണ്ടതുണ്ട്.....

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

27 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചിട്ടും ഓഫിസിലേക്കെത്തുന്ന ഷാജു, പിന്നിൽ ഒരുകഥയുണ്ട്, വല്ലാത്തൊരുകഥ!
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾക്കായി ഇനി എഐ അധിഷ്ഠിത കോൾ സെന്‍റർ; കെ-സ്മാർട്ട് പദ്ധതിക്ക് പിന്നാലെ 'സ്മാർട്ടി', നേട്ടമെന്ന് മന്ത്രി