
വയനാട്: പണിമുടക്കിലും മുടക്കം ഇല്ലാതെ സിപിഎം നേതാവിന്റെ സ്ഥാപനം. മാനന്തവാടിയിലാണ് സിപിഎം ഏരിയ കമ്മിറ്റി അംഗത്തിൻ്റെ സ്ഥാപനം പണിമുടക്ക് ദിവസവും പ്രവർത്തിക്കുന്നത്. വെള്ളമുണ്ട ഏരിയ കമ്മിറ്റിയംഗം തോമസിന്റെ ഗ്ലാസ് ഫാക്ടറി ആണ് പ്രവർത്തിക്കുന്നത്. സ്ഥാപനത്തിൽ നൂറോളം തൊഴിലാളികളും പണിയെടുക്കുന്നുണ്ട്. വയനാട്ടിലെ വിവിധ ഇടങ്ങളിൽ തുറന്ന സ്ഥാപനങ്ങൾ സിപിഎം നേതാക്കൾ അടപ്പിച്ചിരുന്നു.
അതേസമയം, വയനാട്ടിൽ പൊതുപണിമുടക്ക് പൂർണ്ണമാണ്. കടകൾ അടഞ്ഞ് കിടന്നപ്പോൾ കെഎസ്ആർടിസി സ്വകാര്യ ബസ്സുകൾ സർവീസ് നടത്തിയില്ല. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള അപൂർവ്വം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങിയത്. കൽപ്പറ്റ ബത്തേരി മാനന്തവാടി തുടങ്ങിയിടങ്ങളിൽ ഇടത് വലത് മുന്നണികൾ വാഹനങ്ങൾ തടഞ്ഞു. കൽപ്പറ്റയിൽ ചരക്ക് ലോറി ഡ്രൈവറുമായി ഐഎൻടിയുസി പ്രവർത്തകർ വാക്ക് തർക്കമുണ്ടായി. തുറന്ന് പ്രവർത്തിപ്പിക്കാൻ ശ്രമിച്ച സ്വകാര്യബാങ്ക് എഐടിയുസി പ്രവർത്തകർ അടപ്പിച്ചു.
മണ്ണാർക്കാടും പട്ടാമ്പിയിലുംസമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. പ്രകടനമായെത്തിയപ്രവർത്തകരാണ് നിരത്തിലിറങ്ങിയ വാഹനങ്ങൾ തടഞ്ഞത്. ഇതോടെ മണ്ണാർക്കാട് നഗരത്തിൽ അവശ്യസർവീസുകൾ ഉൾപ്പെടെഗതാഗതക്കുരുക്കിൽപെട്ടു. പട്ടാമ്പിയിൽ അലക്സ് തിയറ്ററിന്മുൻവശത്താണ് വാഹനങ്ങൾ തടഞ്ഞത്. ജില്ലയിൽ കമ്പോളങ്ങൾ നിശ്ചലമായി. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി, അന്തർ സംസ്ഥാന ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. ആലത്തൂർ, വടക്കഞ്ചേരി, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങി മേഖലകളിലുംകടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.
ഇടുക്കി കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ച ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സമരാനുകൂലികൾ അടപ്പിച്ചു. ഐസിഐസിഐ, ഇൻഡസ് ഇൻഡ്, എച്ച് ഡി എഫ് സി എന്നീ ബാങ്കുകളുടെ ശാഖകളും മൂത്തൂറ്റ്, ചോളമണ്ഡലം എന്നീ ധനകാര്യ സ്ഥാപനങ്ങളുമാണ് അടപ്പിച്ചത്. കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ നിന്നും ഇടതു പക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തി പ്രകടനം നടത്തി. ഇതിനിടെയാണ് തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങൾ അടപ്പിച്ചത്. ഇടുക്കിയിലും പണിമുടക്ക് പൂർണമാണ്. തോട്ടം മേഖലയിൽ തൊഴിലാളികളും പണിമുടക്കുന്നു. തമിഴ് നാട്ടിൽ നിന്നും എല്ലാ ദിവസവും ഏലത്തോട്ടത്തിൽ പണിക്കായി എത്തുന്ന തൊഴിലാളി കളും വന്നിട്ടില്ല. കുമളിയിൽ നിന്നും പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam