റോഡിൽ കയർ കെട്ടി കെണിയൊരുക്കി, സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി

Published : Feb 07, 2026, 07:56 PM IST
cpm lc member

Synopsis

കോതമംഗലം നെല്ലിക്കുഴിയിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ടി എം അബ്ദുൽ അസീസിനെതിരെ കൊലപാതക ശ്രമം. രാത്രി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ റോഡിന് കുറുകെ കെട്ടിയ കയറിൽ തട്ടി വീണാണ് അദ്ദേഹത്തിന് പരിക്കേറ്റത്

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ സി പി എം ലോക്കൽ കമ്മിറ്റി അംഗത്തെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി. റോഡിൽ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് മുൻ അംഗം കൂടിയായ ടി എം അബ്ദുൽ അസീസിനെയാണ് അപായപ്പെടുത്താൻ ശ്രമമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ യാത്ര ചെയ്യവെ റോഡിന് കുറുകെ കെട്ടിയ കയറിൽ തട്ടി അസീസ് നിലത്തു വീഴുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സി പി എം പറയുന്നത്. പരിക്കേറ്റ അസീസിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂളിൽ ഇക്കിളി ഇട്ടതിനെച്ചൊല്ലി തുടങ്ങിയ തർക്കം, പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ കൂട്ടംചേർന്ന് ആക്രമിച്ചു, പരാതി നൽകി കുടുംബം
നടക്കാവിലെ ലോഡ്‌ജിൽ മുറിയെടുത്ത് യുവാക്കൾ, രഹസ്യമായി എംഡിഎംഎ പാക്കറ്റുകളിലാക്കുമ്പോൾ പൊലീസെത്തി; നാല് പേർ പിടിയിൽ