
കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സിപിഎം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പികെ ജീവനൊടുക്കി. വീടിനടുത്ത് മുറുവശേരി വായനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ഗനീഷ് കുമാറിനെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. കർഷകസംഘം മേഖലാ സെക്രട്ടറി കൂടിയാണ് ഗനീഷ് കുമാർ. വ്യക്തിപരമായ കാരണങ്ങള്‍ അല്ലെങ്കിൽ കുടുംബപരമായ പ്രശ്നങ്ങള്‍ എന്നാണ് നാട്ടിൽ നിന്ന് ലഭിക്കുന്ന വിവരം. സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. പതിവുപോലെ പ്രഭാത സവാരിക്കായി പോയതാണ്. തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് സംഭവമറിഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. വീടിന് പരിസരത്ത് തന്നെയുള്ള ഒരു വായനശാലക്ക് ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam