മറ്റത്തൂരിൽ കോൺ​ഗ്രസ് അം​ഗങ്ങൾ ബിജെപി മുന്നണിയിലേക്ക് കൂറുമാറിയ സംഭവം, പ്രതികരണവുമായി സിപിഎം

Published : Dec 28, 2025, 08:14 AM IST
BJP Congress

Synopsis

ശക്തമായ ജനകീയ പ്രക്ഷോഭം കോണ്‍ഗ്രസ് വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ഉയര്‍ത്തി കൊണ്ടുവരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ പ്രസ്താവനയില്‍ പറഞ്ഞു.

തൃശൂര്‍: മറ്റത്തൂർ പഞ്ചായത്തിലെ കോണ്‍ഗ്രസ് അം​ഗങ്ങളുടെ ബിജെപി മുന്നണിയിലേക്കുള്ള കൂട്ട പലായനം നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത പദ്ധതിയാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആരോപിച്ചു. വടകരയിലും ബേപ്പൂരിലും ഉണ്ടാക്കിയ സഖ്യത്തിന്റെ പുതിയകാല പതിപ്പാണ് ജില്ലയില്‍ കണ്ടത്. ഇവര്‍ക്കെതിരെയെടുത്ത സസ്‌പെന്‍ഷന്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവ് മാത്രമാണ്. കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ അംഗങ്ങള്‍ ഉണ്ടായിരുന്ന പാറളം പഞ്ചായത്തില്‍ ഒരു വോട്ട് അസാധുവാക്കി കൊണ്ടാണ് കോണ്‍ഗ്രസ് ഇവിടെ ബിജെപിക്ക് അധികാരം നല്‍കിയത്. ചൊവ്വന്നൂരില്‍ എസ്ഡിപിഐ വോട്ട് വാങ്ങി പ്രസിഡന്റ് സ്ഥാനം നേടാനും ഇവര്‍ക്ക് മടിയുണ്ടായില്ല. കോണ്‍ഗ്രസിന്റെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായുളള ഒത്തുചേരല്‍ അവരുടെ തന്നെ അടിത്തറ തോണ്ടും.ശക്തമായ ജനകീയ പ്രക്ഷോഭം കോണ്‍ഗ്രസ് വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ഉയര്‍ത്തി കൊണ്ടുവരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ പ്രസ്താവനയില്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബോര്‍മ്മയില്‍ നിന്ന് തീ പടര്‍ന്ന് നേരെ ഗ്യാസ് സിലിണ്ടറിലേക്ക്, ചേ‌ർത്തല കെഎസ്ആര്‍ടിസി സ്റ്റാൻഡിനടുത്ത് ബേക്കറിക്ക് തീപിടിച്ചു
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് കൗൺസിലർക്കെതിരെ അച്ചടക്ക നടപടിയെടുത്ത് ആർജെഡി; വടകരയിൽ വോട്ട് മറിച്ചതിന് സസ്പെൻഷൻ