
നെടുങ്കണ്ടം: സ്വന്തം ബൈക്ക് കത്തിച്ച ശേഷം പരാതി നല്‍കിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയ്‌ക്കെതിരെ പാര്‍ട്ടി നടപടി. ഇടുക്കി നെടുങ്കണ്ടം ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയ്ക്കും മറ്റ് നാല് പ്രവര്‍ത്തര്‍ക്കുമെതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. പുതുവത്സര ദിനത്തിലായിരുന്നു സംഭവം. സിപിഎം ചേമ്പളം ബ്രാഞ്ച് സെക്ട്രറിയായ ഷാരോണിനെ ഒരു സംഘം ആളുകൾ ആക്രമിക്കുകയും വാഹനം കത്തിയ്ക്കുകയും മാല മോഷ്ടിക്കുകയും ചെയ്തെന്നായിരുന്നു പരാതി.
പാര്‍ട്ടിയിലെ ചേരിപ്പോരാണ് സംഭവത്തിനു പിന്നിലെന്നായിരുന്നു ആക്രമണത്തിന് പിന്നിലെന്നായിരുന്നു പരാതി. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം ഷാരോണ്‍ തന്നെയാണ് കത്തിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. മോഷണം പോയെന്നു പറഞ്ഞ മാല ഷാരോൺ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചെന്നും പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് ബ്രാഞ്ച് സെക്രട്ടറിയേയും അംഗങ്ങളായ റോബിന്‍, അമൽ എന്നിവരേയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
റോബിനും അമലും ഷാരോണിനൊപ്പമുള്ളവരാണ്. ചേമ്പളം ബ്രാഞ്ച് കമ്മറ്റി ഉള്‍പ്പെടുന്ന പാമ്പാടുംപാറ ലോക്കല്‍ കമ്മറ്റിയിലെ അംഗങ്ങളായ പി ടി ആൻണിയെ ഒരു വര്‍ഷത്തേയ്ക്കും ജോസിയെ ആറ് മാസത്തേയ്ക്കും പാര്‍ട്ടിയിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇരുവരും രണ്ടു ചേരിയിൽ നിന്ന് പാര്‍ട്ടിയ്ക്ക് നിരന്തരം പ്രതിസന്ധി സൃഷ്ടിയ്ക്കുന്നതായാണ് വിലയിരുത്തല്‍. ജില്ലാ കമ്മറ്റി തീരുമാന പ്രകാരമാണ് നടപടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam