
തൃശൂർ: സിപിഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിലുണ്ടായിരുന്ന മുതിർന്ന നേതാക്കൾക്ക് പരിക്കേറ്റു. ആലത്തൂർ മണ്ഡലം സ്ഥാനാർഥി പി കെ ബിജുവിന്‍റെ നാമനിർദേശ പത്രിക സമർപ്പണത്തിന് നേതാക്കൾ എല്ലാവരും പാലക്കാട് പോയ സമയത്താണ് അക്രമണം നടന്നത്.
ഏരിയയിലെ മുതിർന്ന നേതാക്കളാണ് ഓഫീസിൽ ഈ സമയത്തുണ്ടായിരുന്നത്. കെ എം മൊയ്തു, സെയ്തലവി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഓട്ടുപാറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസാണ് ഓഫീസ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് വൈകീട്ട് വടക്കാഞ്ചേരി നഗരത്തിൽ പ്രകടനവും പ്രതിക്ഷേധ പൊതുയോഗവും നടത്താൻ ഇടതുമുന്നണി തീരുമാനിച്ചു. ആലത്തൂർ സ്ഥാനാർത്ഥിയെ ചൊല്ലി ഉയർന്ന വിവാദം പോസ്റ്റർ പതിച്ചതിലെത്തി നിൽക്കെയാണ്, ഓഫീസിന് നേരെ ആക്രമണം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam