ആലപ്പുഴയിൽ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, എംഎല്‍എയുടെ സ്റ്റാഫംഗത്തിന് പരിക്ക്

Published : Mar 23, 2024, 10:16 PM IST
ആലപ്പുഴയിൽ സിപിഎം പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, എംഎല്‍എയുടെ സ്റ്റാഫംഗത്തിന് പരിക്ക്

Synopsis

ഏറ്റുമുട്ടിയ പ്രവർത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്

ആലപ്പുഴ: ആലപ്പുഴ പുറക്കാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ അജ്മൽ ഹസന് പരിക്കേറ്റു.എച്ച് സലാം എംഎല്‍എയുടെ ഓഫീസ് സ്റ്റാഫ് അംഗം കൂടിയാണ് പരിക്കേറ്റ അജ്മൽ. ഏറ്റുമുട്ടിയ പ്രവർത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്. അംഗൻവാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഎം പ്രവർത്തകനിട്ട എഫ്ബി പോസ്റ്റിനെച്ചൊല്ലിയാണ് തർക്കവും ഏറ്റുമുട്ടലുമുണ്ടായത്.

ലോക്സഭയിലേക്ക് മത്സരിക്കാൻ വീരപ്പന്‍റെ മകളും; കൃഷ്ണഗിരിയിൽ സ്ഥാനാര്‍ത്ഥി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോയി മുങ്ങിമരിച്ച ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ 'ജി സ്പൈഡര്‍', എഐ റോബോട്ട് പുറത്തിറക്കി ന​ഗരസഭ
കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറ, പരിശോധിച്ചപ്പോൾ നിറയെ നോട്ടുകെട്ടുകൾ; 73 ലക്ഷം രൂപയുമായി കൊടുവള്ളി സ്വദേശികൾ പിടിയില്‍