പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർ കോൺഗ്രസിൽ

Published : Nov 11, 2025, 01:45 PM IST
cpm worker join congress

Synopsis

സിപിഎം നേതൃത്വം സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് ക്വാറി മുതലാളിമാരുടെ താൽപര്യത്തിനനുസരിച്ചാണെന്നാരോപിച്ചായിരുന്നു ഇവർ പാർട്ടി വിട്ടത്.

പത്തനംതിട്ട: പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകർ കോൺഗ്രസിൽ. പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിലെ നാലാം വാർഡ് മെമ്പർ ലക്ഷ്മി ജി. നായർ ഉൾപ്പെടെയുള്ളവരാണ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. സിപിഎം പ്രവർത്തകയും ഏനാദിമംഗലം പഞ്ചായത്തിലെ മുൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ദീപ സത്യനും കോൺഗ്രസിൽ. 

സിപിഎം നേതൃത്വം സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് ക്വാറി മുതലാളിമാരുടെ താൽപര്യത്തിനനുസരിച്ചാണെന്നാരോപിച്ചായിരുന്നു ഇവർ പാർട്ടി വിട്ടത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെപി ഉദയഭാനുവിന്റെ നാടാണ് ഏനാദിമം​ഗലം.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം