ഹൈവേയിലെ നിയമ ലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാൻ എംവിഡി; 22 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

Published : Nov 13, 2026, 10:01 PM IST
MVD

Synopsis

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി കടുപ്പിച്ചു. നിയമം ലംഘിച്ച 22 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചു. റോഡപകടങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികൾക്ക് പ്രത്യേക ബോധവൽക്കരണവും നൽകുന്നുണ്ട്.

മലപ്പുറം: ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. മലപ്പുറം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ചതായി കണ്ടെത്തിയ 22 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ഹൈവേയിലെ അപകട സാധ്യത വര്‍ധിപ്പിക്കുന്ന നിയമ ലംഘനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി.

ഹെവി വാഹനങ്ങള്‍ അതിവേഗ പാതയിലൂടെ സഞ്ചരിക്കുക, തെറ്റായ രീതിയില്‍ പ്രവേശന - പുറത്തിറക്കല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുക, ദേശീയപാതയില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയവയാണ് പ്രധാനമായും അധികൃതരുടെ നിരീക്ഷണത്തിലുള്ളത്. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ഫാസ്റ്റ് ട്രാക്കില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതും ഇനി അനുവദിക്കില്ല.

നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴയും പ്രോസിക്യൂഷന്‍ നടപടികളും സ്വീകരിക്കുന്നതിനൊപ്പം ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ഉണ്ടാകും. ദേശീയപാതയില്‍ വാഹനങ്ങളുടെ സുഗമമായ സഞ്ചാരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുകയാണ് ലക്ഷ്യം.

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ക്കിടയിലും ബോധവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആളുകള്‍ റോഡ് മുറിച്ചു കടക്കാന്‍ സാധ്യതയുള്ള പ്രധാന സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവും ദേശീയപാത അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭക്ഷണം കഴിക്കാൻ പോകവേ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ