തലസ്ഥാനത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; യുവാവിന്റെ കൈ അടിച്ചൊടിച്ചു, വീട് കയറി ആക്രമണം

Published : Sep 01, 2023, 02:44 PM IST
തലസ്ഥാനത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; യുവാവിന്റെ കൈ അടിച്ചൊടിച്ചു, വീട് കയറി ആക്രമണം

Synopsis

യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയായ വിനീഷ്, സുഹൃത്ത് ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പോത്തൻകോട് നേതാജിപുരത്ത് അക്രമം നടന്നത്.

തിരുവനന്തപുരം: പോത്തൻകോട് നേതാജിപുരത്ത് മുപ്പതോളം ​ഗുണ്ടകൾ വീട്ടിൽക്കയറി ആക്രമിച്ചു. വീട്ടുടമ നഹാസിന്റെ കൈ അടിച്ചൊടിച്ചു. യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയുടെ നേതൃത്വത്തിലായിരുന്നു ​ഗുണ്ടാ ആക്രമണം. യുവതിയെ കഴുത്തറത്ത് കൊന്ന കേസിലെ പ്രതിയായ വിനീഷ്, സുഹൃത്ത് ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പോത്തൻകോട് നേതാജിപുരത്ത് അക്രമം നടന്നത്. 

നഹാസിന്റെ സഹൃത്തിനെ ഒരാഴ്ച മുമ്പ് ഈ സംഘം ആക്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നില്ല. ഇതേ തുടർന്ന് സംഘങ്ങൾ തമ്മിൽവീണ്ടും പ്രശ്നങ്ങളുണ്ടായി. ഇന്നലെ വൈകുന്നേരത്തോട് കൂടി മദ്യപിച്ചതിന് ശേഷം വീണ്ടും നേതാജിപുരം ജം​​ഗ്ഷനിൽ വെച്ച് സംഘർഷമുണ്ടായി. മുപ്പത് പേർ ചേർന്ന് നഹാസിന്റെ കൈ അടിച്ചൊടിച്ചു. പിന്നീടായിരുന്നു വീട് കയറി ആക്രമിച്ചത്. വീട്ടിലുണ്ടായിരുന്ന സ്കൂട്ടർ അക്രമിസംഘം തല്ലിത്തകർത്തു. നഹാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച നഹാസിനെ ഇന്ന് ശസ്ത്രക്രിയ നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പോത്തൻകോട് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം