ദഫ്‍‍മുട്ട് പഠിപ്പിക്കാൻ വിളിച്ചുവരുത്തി മതാധ്യാപകന്റെ ക്രൂരത; വീട്ടിൽ പറഞ്ഞത് കഴിഞ്ഞ ദിവസം മാത്രം, അറസ്റ്റ്

Published : Feb 02, 2024, 07:20 PM IST
ദഫ്‍‍മുട്ട് പഠിപ്പിക്കാൻ വിളിച്ചുവരുത്തി മതാധ്യാപകന്റെ ക്രൂരത; വീട്ടിൽ പറഞ്ഞത് കഴിഞ്ഞ ദിവസം മാത്രം, അറസ്റ്റ്

Synopsis

മറ്റ് കുട്ടികള്‍ അടുത്തില്ലാത്തപ്പോഴായിരുന്നു പീഡനം. പിന്നീടും പല സമയത്ത് കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം: മത പാഠശാലയിലെ മുന്നാം ക്ലാസ്  വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മതാധ്യാപകന്‍ പിടിയില്‍. തേവലക്കര പാലയ്ക്കല്‍ കാഞ്ഞിയില്‍ കിഴക്കതില്‍ വീട്ടില്‍  കബീര്‍കുട്ടി (49) ആണ് ചവറ തെക്കുംഭാഗം പോലീസിന്‍റെ പിടിയിലായത്. 

കുട്ടി പഠിക്കുന്ന മത പാഠശാലയിലെ അധ്യാപകനായ കബീര്‍കുട്ടി ഈ പരിചയം മുതലാക്കിയായിരുന്നു പീഡനം. 2023 ആഗസ്റ്റില്‍ വിദ്യാര്‍ത്ഥിയെയും സുഹൃത്തുക്കളെയും ദഫ്‍മുട്ട് പഠിപ്പിക്കാന്‍ എന്ന പേരില്‍ പ്രതിയുടെ വീട്ടില്‍ വരുത്തുകയും, മറ്റ് കുട്ടികള്‍ ഇല്ലാത്തപ്പോള്‍ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. തുടര്‍ന്നും പല തവണകളില്‍ പ്രതി കുട്ടിയെ വീട്ടിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടി കഴിഞ്ഞ ദിവസം ഇതിനെകുറിച്ച് മാതാവിനോട് പറഞ്ഞതോടെയാണ് മാതാവ് പോലീസില്‍ അറിയിച്ചത്. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ചവറ തെക്കുംഭാഗം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ