POCSO Case : പാട്ട് പാടാൻ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; പന്ത്രണ്ടുകാരനോട് ക്രൂരത; അറസ്റ്റ്

Published : Jan 23, 2022, 09:09 PM ISTUpdated : Jan 23, 2022, 09:10 PM IST
POCSO Case : പാട്ട് പാടാൻ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; പന്ത്രണ്ടുകാരനോട് ക്രൂരത; അറസ്റ്റ്

Synopsis

കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും പുഴയിൽ വെച്ചും റബർ തോട്ടത്തിൽ വെച്ചും വേങ്ങൂർ ടൈലർ ഉമ്മറിന്റെ കടയിൽ വെച്ചുമാണ് പ്രതികൾ പന്ത്രണ്ടുകാരനെ പീഡനത്തിന് ഇരയാക്കിയത്.

കുറ്റിപ്പുറം: യുട്യൂബ് ചാനലിൽ (Youtube Channel) പാട്ട് പാടാൻ കൂട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ (Student) പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ (55), ഒസാമ (47), വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ (36) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം കുറ്റിപ്പുറം പൊലിസ് ഇൻസ്‌പെക്ടർ ശശിന്ദ്രൻ മേലയിലും സംഘവും അറസ്റ്റ് ചെയ്തത്.

കുറ്റിപ്പുറം ഭാരതപ്പുഴയുടെ പാലത്തിന് താഴെ വെച്ചും പെരിന്തൽമണ്ണയിലുള്ള പള്ളിയിൽ വെച്ചും പുഴയിൽ വെച്ചും റബർ തോട്ടത്തിൽ വെച്ചും വേങ്ങൂർ ടൈലർ ഉമ്മറിന്റെ കടയിൽ വെച്ചുമാണ് പ്രതികൾ പന്ത്രണ്ടുകാരനെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വരുന്നത്. കുട്ടിക്ക് മൊബൈൽ ഫോണും പണവും മറ്റും യഥേഷ്ടം നൽകിയായിരുന്നു പീഡനം. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

പതിനാറുകാരിയെ ബംഗാളില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുവന്നു, യുവാവ് കസ്റ്റഡിയില്‍

ബംഗാളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന് വാടക ക്വാർട്ടേഴ്സിൽ താമസിപ്പിച്ചിരുന്ന പതിനാറുകാരിയെ ചൈൽഡ് ലൈനും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. ബംഗാളിൽ നിന്ന് കാണാതായ പെൺകുട്ടിയെ മലപ്പുറം വാഴക്കാടാണ് കണ്ടെത്തിയത്. ബംഗാൾ സ്വദേശിനിയായ പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ കാണാനില്ലെന്ന വിവരം  നാഷനൽ ചൈൽഡ് റൈറ്റ്സ് കമ്മിഷനാണ് പൊലീസിനെ അറിയിച്ചത്. പെൺകുട്ടിയെ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു വന്നതായി സംശയിക്കുന്നതായും നാഷനൽ ചൈൽഡ് റൈറ്റ്സ് കമ്മിഷൻ അറിയിച്ചിരുന്നു.

ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ പെൺകുട്ടി ബംഗാള്‍ സ്വദേശിയായ ഒരാള്‍ക്കൊപ്പം വാഴക്കാട് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നതായി കണ്ടെത്തി. ഭാര്യയുമായി ബന്ധം പിരിഞ്ഞ യുവാവ് ബംഗാളിൽ പോയി തിരിച്ചു വന്നപ്പോൾ പ്രായപൂർത്തിയാവാത്ത ഈ പെൺകുട്ടിയേയും കൂട്ടികൊണ്ടുവരികയായിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കൾ ബംഗാൾ പൊലീസിന് പരാതി നൽകിയിരുന്നു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ