അന്‍പതോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടിച്ച് ക്രൂരത; പൊലീസ് അന്വേഷണം തുടങ്ങി

Published : Aug 18, 2023, 08:35 PM ISTUpdated : Aug 18, 2023, 08:45 PM IST
അന്‍പതോളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടിച്ച് ക്രൂരത; പൊലീസ് അന്വേഷണം തുടങ്ങി

Synopsis

രാവിലെ മത്സ്യബന്ധനത്തിന് വേണ്ടി തൊഴിലാളികള്‍ വള്ളത്തിനടുത്ത് എത്തിയപ്പോഴായിരുന്നു സംഭവം അറിഞ്ഞത്. തുടര്‍ന്ന് കടലില്‍ പോകാന്‍ സാധിച്ചില്ല.

അമ്പലപ്പുഴ: ആലപ്പുഴയില്‍ മത്സ്യ ബന്ധന വള്ളത്തിലെ വലയുടെ റിംഗ് കവർന്നു. അന്‍പതോളം  തൊഴിലാളികളുടെ ഉപജീവനം നിലച്ചു. നീർക്കുന്നം തെക്കാലിശേരിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള ഓണം എന്ന ലൈലാന്റ് വള്ളത്തിന്റെ റിംഗാണ് കവർന്നത്. വലിയഴീക്കൽ മഹാദേവ ക്ഷേത്രക്കടവിലാണ് വള്ളമിട്ടിരുന്നത്. 

വെള്ളിയാഴ്ച പുലർച്ചെ നീർക്കുന്നത്തു നിന്ന് തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാനായി വലിയഴീക്കൽ എത്തിയപ്പോഴാണ് റിംഗ് മോഷ്ടിക്കപ്പെട്ട വിവരമറിയുന്നത്. പിച്ചള കൊണ്ടു നിർമിച്ച ഏകദേശം 120 കിലോഗ്രാമോളം ഭാരം വരുന്ന റിംഗാണ് നഷ്ടപ്പെട്ടത്. ഒന്നര ലക്ഷത്തോളം രൂപ ഇങ്ങനെ നഷ്ടം സംഭവിച്ചു. വള്ളത്തിന്റെ ഉടമ തൃക്കുന്നപ്പുഴ സ്റ്റേഷനിൽ പരാതി നൽകി. 

Read also: ദളിത് വിദ്യാർത്ഥിക്ക് വീണ്ടും മർദ്ദനം; 10 പേർ വീട് കയറി ആക്രമിച്ചു, ജാതിപ്പേര് വിളിച്ചും ആക്ഷേപം

മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച സംഭവം; ബന്ധു പിടിയില്‍
തിരുവനന്തപുരം: കഠിനംകുളത്ത് കുടുംബ വഴക്കിനിടെ മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മത്സ്യത്തൊഴിലാളിയായ കഠിനംകുളം ശാന്തിപുരം റീനു ഹൗസില്‍ റിച്ചാര്‍ഡ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിച്ചാര്‍ഡിന്റെ ഭാര്യാസഹോദരിയുടെ മകന്‍ സനില്‍ ലോറന്‍സിനെയാണ് പൊലീസ് പിടികൂടിയത്. 

ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് റിച്ചാര്‍ഡിന്റെ വീടിനു മുന്നില്‍ വച്ചാണ് സംഭവം. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലെ വാക്കേറ്റം അടിപിടിയായി മാറുകയായിരുന്നു. ഇതിനിടെ സനില്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് റിച്ചാര്‍ഡിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റിച്ചാര്‍ഡ് വഴിയില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കഴക്കൂട്ടത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇത് സാമ്പിൾ വെടിക്കെട്ട് മാത്രം', രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെതിരായ പ്രതിഷേധത്തിലെ അതിക്രമത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി
തൊഴിലുറപ്പിന് പോയി മിച്ചംപിടിച്ച കാശിൽ, സ്വപ്നം ആകാശത്തോളം ഉയര്‍ത്തിയ വനിതകൾ; ഈ പെൺപട ഇനി വിമാനമേറും, ലുലു മാളും മെട്രോയും കണ്ട് മടങ്ങും