സ്റ്റിക്കർ പതിക്കുന്നത് ഉൾപ്പെടെ സിഗരറ്റ് വില്‍പനയിൽ നടക്കുന്നത് വൻ ക്രമക്കേടുകൾ; നിരവധി കടകൾക്ക് പിഴ ചുമത്തി

Published : Aug 18, 2023, 07:37 PM ISTUpdated : Sep 02, 2023, 09:06 PM IST
സ്റ്റിക്കർ പതിക്കുന്നത് ഉൾപ്പെടെ സിഗരറ്റ് വില്‍പനയിൽ നടക്കുന്നത് വൻ ക്രമക്കേടുകൾ; നിരവധി കടകൾക്ക് പിഴ ചുമത്തി

Synopsis

വിദേശ നിര്‍മിത സിഗിരറ്റുകള്‍ തോന്നിയ വിലയ്ക്ക് വില്‍ക്കുന്നതിന് പുറമെ ജമ്മു കശ്മിരില്‍ മാത്രം വില്‍പന നടത്താന്‍ അനുവാദമുള്ള സിഗിരറ്റുകളും പരിശോധനയില്‍ പിടിച്ചെടുത്തു.

അമ്പലപ്പുഴ: ആലപ്പുഴയില്‍ കൂടിയ വിലക്കും വില രേഖപ്പെടുത്താതെയും വിൽപ്പന നടത്തിയ സിഗററ്റുകൾ പരിശോധനയിൽ പിടികൂടി. ലീഗൽ മെട്രോളജി ഫ്ലൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ എൻ.സി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ സിഗററ്റുകൾ പിടിച്ചെടുത്തത്. 

ജമ്മു കാശ്മീരിൽ മാത്രം വിൽക്കാൻ അനുമതി നൽകിയിട്ടുള്ള 49 രൂപ വിലയുള്ള സിഗററ്റ് കവറിന് പുറത്ത് 80 രൂപയുടെ സ്റ്റിക്കർ പതിച്ച് വിൽപ്പന നടത്തുന്നതായും വില രേഖപ്പെടുത്താത്ത വിദേശ സിഗററ്റ് 400 രൂപക്ക് വരെ വിൽപ്പന നടത്തുന്നതും കണ്ടെത്തി. ഈ കടയുടമകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. നാല്‍പതോളം കടകളിൽ നടത്തിയ പരിശോധനയിൽ കട ഉടമകളിൽ നിന്ന് ഇതുവരെ രണ്ടര ലക്ഷം രൂപ  പിഴ ഈടാക്കിയതായും പരിശോധക സംഘം അറിയിച്ചു. സിഗററ്റ് വിൽപ്പനക്കെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.  ഇൻസ്പെക്ടർ ഹരികൃഷ്ണക്കുറുപ്പ്, മുരളി കെ, സുനിൽ കുമാർ വി.എസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. 

Read also: ദളിത് വിദ്യാർത്ഥിക്ക് വീണ്ടും മർദ്ദനം; 10 പേർ വീട് കയറി ആക്രമിച്ചു, ജാതിപ്പേര് വിളിച്ചും ആക്ഷേപം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

9 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 27-കാരന് 80 വർഷം കഠിനതടവും പിഴയും; വിധി നിലമ്പൂർ പോക്സോ കോടതിയുടേത്
ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം എന്ന വാർത്തയിൽ ഫോട്ടോ മാറിയതിൽ ഖേദിക്കുന്നു