വേഷമഴിച്ചുവെച്ച് ആറുപതിറ്റാണ്ടുകൾ; വീണ്ടും കഥകളി അരങ്ങിലെത്തി ദേവയാനി ദേവി

Published : May 14, 2024, 11:25 AM IST
 വേഷമഴിച്ചുവെച്ച് ആറുപതിറ്റാണ്ടുകൾ; വീണ്ടും കഥകളി അരങ്ങിലെത്തി ദേവയാനി ദേവി

Synopsis

കഥകളി നടനും പാട്ടുകാരനും മേളവിദ്വാനുമായ എറണാകുളം പെരുമ്പാവൂർ പുന്നയം ചന്ദ്രമന ഇല്ലത്ത് സിജി ശ്രീധരൻ നമ്പൂതിരിയുടെയും മീനച്ചിൽ തോവണം കോട്ടില്ലത്ത് സാവിത്രി അന്തർജനത്തിന്റെയും മകളായി ജനിച്ച ദേവയാനി സ്കൂൾ വിദ്യാർഥിനിയായിരിക്കെ കുചേലവൃത്തം കഥകളിയിൽ രുക്മിണീ വേഷത്തിലാണ് അരങ്ങേറ്റം നടത്തിയത്. 

മാവേലിക്കര: കണ്ടിയൂർ നീലമന വിഷ്ണുനിലയം സിഎസ് ദേവയാനി ദേവി 62 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കഥകളി അരങ്ങിലെത്തിയത് കഥകളിയാസ്വാദകർക്കു നവ്യാനുഭവമായി. മാവേലിക്കര തമിഴ് ബ്രാഹ്മണ സമൂഹ മഠത്തിൽ അരങ്ങേറിയ പൂതനാമോക്ഷം കഥകളിയിൽ ലളിത-പൂതനവേഷങ്ങളിലാണു ദേവയാനിയെത്തിയത്. 

കഥകളി നടനും പാട്ടുകാരനും മേളവിദ്വാനുമായ എറണാകുളം പെരുമ്പാവൂർ പുന്നയം ചന്ദ്രമന ഇല്ലത്ത് സിജി ശ്രീധരൻ നമ്പൂതിരിയുടെയും മീനച്ചിൽ തോവണം കോട്ടില്ലത്ത് സാവിത്രി അന്തർജനത്തിന്റെയും മകളായി ജനിച്ച ദേവയാനി സ്കൂൾ വിദ്യാർഥിനിയായിരിക്കെ കുചേലവൃത്തം കഥകളിയിൽ രുക്മിണീ വേഷത്തിലാണ് അരങ്ങേറ്റം നടത്തിയത്. നളചരിതം, കിരാതം, ദുര്യോധനവധം, പൂതനാമോക്ഷം, കീചകവധം തുടങ്ങി വിവിധ ആട്ടക്കഥകളിൽ ഹരിപ്പാട് രാമകൃഷ്ണൻ, ഗുരു ചെങ്ങന്നൂർ, കലാമണ്ഡലം കൃഷ്ണൻനായർ തുടങ്ങിയ പ്രമുഖ കലാകാരന്മാർക്കൊപ്പം വേഷമണിഞ്ഞു.

എട്ടാംക്ലാസിൽ പഠിക്കവേ ജില്ലാ കലോത്സവ വിജയിയായി സംസ്ഥാന കലോത്സവത്തിലും പങ്കെടുത്തു. തുടർന്ന് കഥകളി അരങ്ങിൽനിന്നു വിടപറഞ്ഞിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും കഥകളി വേഷമിടുകയായിരുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും ആഗ്രഹപ്രകാരമാണ് കഴിഞ്ഞദിവസം വീണ്ടും അരങ്ങിലെത്തിയത്.

ഹരിഹരൻ ഖേദം പ്രകടിപ്പിച്ചു, മാപ്പ് പറഞ്ഞതോടെ വിഷയം തീര്‍ന്നു, ഇനി കാലു പിടിക്കാൻ ഒന്നുമില്ല; കെ മുരളീധരന്‍

https://www.youtube.com/watch?v=Ko18SgceYX8


 

PREV
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന