വീട്ടുമുറ്റത്ത് നിന്ന് അണലിയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Published : May 14, 2024, 10:55 AM IST
വീട്ടുമുറ്റത്ത് നിന്ന് അണലിയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

Synopsis

വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വച്ച് അണലിയാണ് ഇവരെ കടിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു

മലപ്പുറം: തിരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. 

ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വച്ച് അണലിയാണ് ഇവരെ കടിച്ചത്. തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

കോഴിക്കോട് ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി; രോ​ഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി അപകടം. ദാരുണമായ അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. 

നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽ നിന്ന്  ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് വഴിയൊരുക്കി. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് വിവരം. ഇവര്‍ ചികിത്സയിലാണ്.

Also Read:- അവസാനമായി ഭര്‍ത്താവിനെ ഒരു നോക്ക് കാണാൻ കഴിയാതെ അമൃത; എയര്‍ ഇന്ത്യക്കെതിരെ കേസ് കൊടുക്കുമെന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരാതി നൽകിയ യുവാവിന്‍റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ചു, പൊലീസ് കണ്ടത് മോഷ്ടിച്ച സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ; പിടിയിൽ
പൂട്ടിക്കിടന്ന വീട്ടിലെ കറന്റ് ബിൽ എടുക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടുതകർത്ത നിലയിൽ, നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണം