സാമ്പത്തിക ഇടപാടിൽ ദുരൂഹത: ദക്ഷിണ കേരള മഹാ ഇടവ സെക്രട്ടറിയെ ചർച്ച് സിനഡ് പുറത്താക്കി

By Web TeamFirst Published Dec 13, 2020, 9:21 AM IST
Highlights

കഴക്കൂട്ടത്ത് റോഡ് വീതി കൂട്ടാൻ സഭയുടെ സ്ഥലം വിട്ട് കൊടുത്തതിന് സർക്കാർ നൽകിയ 1.18 കോടി രൂപ വകമാറ്റിയെന്ന ആരോപണവും പി കെ റോസ് ബസ്റ്റിനെതിരെയുണ്ട്.  

തിരുവനന്തപുരം: സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവ സെക്രട്ടറി ഡോ പി കെ റോസ് ബസ്റ്റിനെ ചർച്ച് സിനഡ് പുറത്താക്കി. സഭയുടെ ഭരണഘടന ലംഘിച്ച നടത്തിയ സാമ്പത്തിക ഇടപാടിൽ ദുരൂഹത തുടങ്ങിയ കണ്ടെത്തിയെന്ന് സഭ വ്യക്തമാക്കി. ഡോ ടി ടി പ്രവീൺ ആണ് പുതിയ സെക്രട്ടറി.  

കഴക്കൂട്ടത്ത് റോഡ് വീതി കൂട്ടാൻ സഭയുടെ സ്ഥലം വിട്ട് കൊടുത്തതിന് സർക്കാർ നൽകിയ 1.18 കോടി രൂപ വകമാറ്റിയെന്ന ആരോപണവും പി കെ റോസ് ബസ്റ്റിനെതിരെയുണ്ട്.  കഴിഞ്ഞദിവസം ചെന്നൈയിൽ ചേർന്ന സിനഡ് എക്സിക്യൂട്ടീവ് കമ്മിറ്റി ഇദ്ദേഹത്തെ നീക്കിയത്. ബിഷപ്പ് എ ധര്‍മ്മരാജ് റസാലത്തിന് കീഴില്‍ സഭയുടെ സ്വത്ത് വകകളുടെ നടത്തിപ്പ് പി കെ റോസ് ബസ്റ്റിനായിരുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി അസിസ്റ്റന്‍റ് പ്രൊഫസറായി ജോലി ചെയ്യുന്ന ഡോ റോസ് ബസ്റ്റിനെതിരെ സർവ്വീസ് ചട്ടം ലംഘിച്ചുവെന്ന പരാതിയിൽ. ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് റോസ്ബിസ്റ്റിൻ പ്രവർത്തിക്കുന്നതെന്ന് സർക്കാർ നേരത്തെ കണ്ടെത്തിയെങ്കിലും മതസ്ഥാപനത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് കോടതിയെ തെറ്റിധരിപ്പിച്ച് അനുകൂലവിധി നേടി തൽസ്ഥാനത്ത് തുടരുകയായിരുന്നു.

click me!