ബഹറൈനിൽ നിന്നും വന്ന മലപ്പുറം സ്വദേശി, കസ്റ്റംസിന് സംശയം; കിട്ടിയത് 3 ലക്ഷത്തിന്‍റെ സ്വർണം, 26,000 സിഗരറ്റും

Published : Sep 05, 2024, 08:38 PM IST
ബഹറൈനിൽ നിന്നും വന്ന മലപ്പുറം സ്വദേശി, കസ്റ്റംസിന് സംശയം; കിട്ടിയത് 3 ലക്ഷത്തിന്‍റെ സ്വർണം, 26,000 സിഗരറ്റും

Synopsis

ബഹറൈനിൽ നിന്നും വന്ന ഇയാൾ 315 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കിയും 50 ഗ്രാ സ്വർണം ചെയിൻ രൂപത്തിലാക്കിയുമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് പറഞ്ഞു.

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. ഗൾഫിൽ നിന്നും വന്ന യാത്രക്കാരനിൽ നിന്നും സ്വർണവും  വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടി. മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനിൽ നിന്നുമാണ് കസ്റ്റംസ്  മൂന്ന് ലക്ഷം രൂപ വില വരുന്ന സ്വർണ്ണവും നാലരലക്ഷത്തിലേറെ രൂപ വില വരുന്ന സിഗരറ്റുകളും പിടിച്ചെടുത്തത്

കസ്റ്റംസിന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് താജുദ്ദീനിൽ നിന്നും സ്വർണ്ണം പിടിച്ചെടുത്തത്. 365 ഗ്രാം സ്വർണ്ണമാണ് താജുദ്ദീനിൽ നിന്നും പിടികൂടിയത്. ബഹറൈനിൽ നിന്നും വന്ന ഇയാൾ 315 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കിയും 50 ഗ്രാ സ്വർണം ചെയിൻ രൂപത്തിലാക്കിയുമാണ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് പറഞ്ഞു. ലക്ഷങ്ങള്‍ വിലവരുന്ന 26,000ത്തോളം വിദേശ സിഗരറ്റുകളും എക്സൈസ് പിടിച്ചെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Read More :  മാസത്തിൽ 3 തവണ കേരളത്തിലെത്തും, ഷോൾഡർ ബാഗിൽ 'സാധനം' എത്തിക്കും; കലൂരിൽ 5.5 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു