അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രസവിച്ച സംഭവം; സ്വകാര്യ അനാഥാലയത്തിൽ നിന്നും 22 പെൺകുട്ടികളെ മാറ്റാൻ സിഡബ്ല്യുസി

Published : Jul 02, 2025, 12:09 PM IST
Pocso Act

Synopsis

പോക്സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും. സി ഡബ്ല്യൂസിയുടെതാണ് തീരുമാനം.

പത്തനംതിട്ട: പോക്സോ കേസുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിൽ നിന്നും പെൺകുട്ടികളെ മാറ്റും. സി ഡബ്ല്യൂസിയുടെതാണ് തീരുമാനം. 22 പെൺകുട്ടികളെ സി ഡബ്ല്യു സി അംഗീകാരമുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റും. സ്ഥാപനത്തിന്റെ അംഗീകാരം റദ്ദാക്കിയേക്കും. അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടി പ്രസവിച്ചതില്‍ നേരത്തെ പോക്സോ കേസ് എടുത്തിരുന്നു. പ്രായപൂര്‍ത്തിയാകും മുന്‍പാണ് ഗര്‍ഭിണിയായതെന്ന ശിശുക്ഷേമ സമിതി റിപ്പോർട്ട് ഉണ്ടായിരുന്നു. അനാഥാലയവുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞ ഒക്ടോബറില്‍ ആണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്