അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

Published : Jul 02, 2025, 11:58 AM IST
accident death

Synopsis

പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ 2ആം ക്ലാസ് വിദ്യാർത്ഥിയാണ്.

പാലക്കാട്: പാലക്കാട് അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ 2ആം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ്.

ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്.

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട