Cyber Attack : എംഎസ്എഫിനെ വിമർശിച്ച വിദ്യാർത്ഥിനിക്ക് സൈബർആക്രമണം, പിന്നിൽ യൂത്ത് ലീഗ് പ്രവർത്തകൻ

Published : Feb 07, 2022, 10:10 AM ISTUpdated : Feb 07, 2022, 10:29 AM IST
Cyber Attack : എംഎസ്എഫിനെ വിമർശിച്ച വിദ്യാർത്ഥിനിക്ക് സൈബർആക്രമണം, പിന്നിൽ യൂത്ത് ലീഗ് പ്രവർത്തകൻ

Synopsis

ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ എംഎസ്എഫ് ജില്ലാ ഭാരവാഹികള്‍ക്കൊപ്പമാണ് മുഹമ്മദ് അനീസ് പൊലീസ് സ്റ്റേഷനിലേക്കു വന്നത്.

മലപ്പുറം: ഹരിത വിഷയത്തില്‍ എംഎസ്എഫ് (MSF) നേത്യത്വത്തിനെതിരെ പ്രതികരിച്ചതിന്‍റെ വിരോധത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിക്കുനേരെ (College Student) സൈബര്‍ ആക്രമണം (Cyber Attack).മലപ്പുറം പൂക്കാട്ടിരി സ്വദേശി ആഷിഖ കാനത്തിന് നേരയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ സൈബര്‍ ആക്രമണം. സൈബര്‍ പൊലീസിന്‍റെ പരിശോധനയില്‍ വ്യാജ ഐ.ഡിയുണ്ടാക്കി ആഷിഖ കാനത്തെ അപമാനിക്കാൻ ശ്രമിച്ചത് മലപ്പുറം ചാപ്പനങ്ങാടിയിലെ മുഹമ്മദ് അനീസ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനാണെന്ന് കണ്ടെത്തി. 

ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോള്‍ എംഎസ്എഫ് ജില്ലാ ഭാരവാഹികള്‍ക്കൊപ്പമാണ് മുഹമ്മദ് അനീസ് പൊലീസ് സ്റ്റേഷനിലേക്കു വന്നത്. സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നടപടിയെടുക്കണമെന്നാവശ്യപെട്ട് മുസ്ലീം ലീഗ് നേതാക്കള്‍ക്ക് പരാതി നല്‍കുമെന്ന് ആഷിഖ കാനം പറഞ്ഞു.

എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് എം.എസ്.എഫ് നേതാക്കളുടെ വിശദീകരണം. നാട്ടുകാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകൻ എന്ന നിലയിലാണ് എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടി ആരോപണ വിധേയനായ ആള്‍ക്കൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും എംഎസ്എഫ് നേതൃത്വം വിശദീകരിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി