'പികെ സുരേഷ് കുമാറിനെതിരെ എടുത്തത് കള്ളക്കേസ്' ; പൊലീസിനെതിരെ ഇളകി 'സൈബര്‍ കടന്നലുകള്‍'

By Web TeamFirst Published Sep 18, 2022, 12:18 PM IST
Highlights

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണ കേസില്‍ സിപിഐഎം കോഴിക്കോട് ജില്ല നേതൃത്വം പൊലീസിനെതിരെ പരസ്യമായി  രംഗത്ത് എത്തിയതിന് പിന്നാലെയാണ് കടന്നലുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടത് സൈബര്‍ അണികളും ഇതേ അവസ്ഥയില്‍ രംഗത്ത് എത്തിയത്.

ആലുവ: പോലീസിന് പരാതിയുടെ പുരോഗതി തിരക്കി സ്റ്റേഷനിലെത്തിയ സൈബർപോരാളിയായ ഇടത് പ്രവർത്തകനെ പൊലീസ് കള്ളകേസിൽ പെടുത്തി ജയിലിലടച്ചെന്ന് ആരോപണത്തില്‍ പൊലീസിനെതിരെ വ്യാപക പ്രതിഷേധവുമായി ഇടത് സൈബര്‍ അണികള്‍. എറണാകുളം സ്വദേശിയായ പികെ സുരേഷ് കുമാറിനെയാണ് പോലീസിന്‍റെ കൃത്യ നിർവ്വഹണത്തിന് തടസ്സം നിന്നുവെന്ന കേസില്‍ ജാമ്യമില്ലാ വകുപ്പ് ചേർത്ത് ജയിലിലടച്ചത്. 

സുരേഷിനെതിരായ പോലീസ് നടപടിയിൽ ഇടത് അനുകൂല സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. യുഡിഎഫ് ഭരണത്തിൽ ഇതിനേക്കാൾ പരിഗണന സൈബർ സഖാക്കൾക്ക് കിട്ടുമെന്നാണ് ഒരു വിഭാഗം ഇടത് സൈബര്‍ അണികള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവയ്ക്കുന്നത്. ആഭ്യന്തര വകുപ്പിനെതിരെയും ഒളിഞ്ഞും തെളിഞ്ഞും ഇടത് അണികള്‍ പോസ്റ്റ് ഇടുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണ കേസില്‍ സിപിഐഎം കോഴിക്കോട് ജില്ല നേതൃത്വം പൊലീസിനെതിരെ പരസ്യമായി  രംഗത്ത് എത്തിയതിന് പിന്നാലെയാണ് കടന്നലുകള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇടത് സൈബര്‍ അണികളും ഇതേ അവസ്ഥയില്‍ രംഗത്ത് എത്തിയത്.

എൽഡിഎഫ് സര്‍ക്കാറിന്‍റെ ശോഭ കെടുത്താൻ ചില പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞകാലത്ത് പല പ്രവർത്തികളും നടത്തിയിരുന്നു. എന്നാൽ കുറച്ച് നാളുകളായി അങ്ങനെ യുള്ള വാർത്തകൾ കേട്ടിരുന്നില്ല ഇപ്പോള്‍ വീണ്ടും. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. അതേ സമയം കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ഇടത് പ്രവര്‍ത്തകരായതിനാല്‍ കേസ് എടുക്കാതിരിക്കുകയില്ലെന്ന് വാദിക്കുന്ന ഇടത് അണികളും ഉണ്ട്. 

അതേ സമയം സുരേഷിന്‍റെ കേസിലേക്ക് വന്നാല്‍, ഭൂമി കച്ചവടത്തിനായി സുരേഷ് ഒരാൾക്ക് 1 ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ പണം വാങ്ങിയ ആൾ ഭൂമി മറ്റൊരാൾക്ക് മറിച്ച് കൊടുത്തു. സംഭവത്തിൽ ആലുവ റൂറൽ എസ്പിക്ക് നൽകിയ പരാതിയുടെ തുടർ നടപടി എന്തായെന്നാറിയാൻ ആലുവ ഡിവൈഎസ്പി ഓഫീസിലെത്തിയ സുരേഷിനെ പോലീസ് അകാരണമായി മ‍ദ്ദിച്ച് ജയിലിലടച്ചെന്നാണ് ആരോപണം. 

എന്നാൽ പോലീസ് പറയുന്നതിങ്ങനെ, പരാതി അന്വേഷിച്ച് ആലുവ ഡിവൈഎസ്പി ഓഫീസിലെത്തിയ സുരേഷ് സ്റ്റേഷൻ റൈറ്ററോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് നിലത്തിട്ട് ചവിട്ടി ഇതേ തുടന്നാണ് ഇയാൾക്കെതിരെ കേസ് എടുത്തതെന്നണ് പോലീസ് ന്യായീകരണം. എന്തായാലും പോലീസിന്‍റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക, ഡ്യൂട്ടിയിലുള്ള പോലീസുകാരനെ കൈയ്യേറ്റം ചെയ്യുക. അടക്കമുള്ള ഗുരുതര വകുപ്പുകൾ ചേർത്താണ് സുരേഷ് കുമാറിനെതിരായ കേസ്. എന്നാൽ പോലീസിന്‍റെത് കള്ളക്കഥയാണെന്നാണ് അഭിഭാഷക പറയുന്നത്. ഒരു ഡിവൈഎസ്പി ഓഫീസിൽ ഒരു ഉദ്യോഗസ്ഥനെ കുഴുത്തിന് കുത്തിപ്പിടിച്ചെന്നും നിലത്തിട്ട് ചവിട്ടി എന്നതും വിശ്വാസ്യയോഗ്യമല്ലെന്നാണ് അഭിഭാഷക വ്യക്തമാക്കുന്നത്. 

കള്ളകേസ് എടുക്കാൻ പോലീസ് സ്വീകരിക്കുന്ന മാർഗമാണ് ഒദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നതെന്നും അഭിഭാഷക പറയുന്നു. പോലീസ് അതിക്രമത്തിൽ പലപ്പോഴും സർക്കാറിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ നിരന്തരം ലേഖനമെഴുതാറുള്ള വ്യക്തിയാണ് സുരേഷ് കുമാർ.   കസ്റ്റഡിയിൽ മർദ്ദനമേറ്റ സുരേഷിന് ചികിത്സ ഉറപ്പാക്കിയശേഷം കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. സുരേഷിന്‍റെ ജാമ്യാപേക്ഷ നാളെ ആലുവ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. 

tags
click me!