സൈബർ സെക്യൂരിറ്റി വിദഗ്ധന്‍റെ വീട്ടില്‍ മോഷണം; അടച്ചിട്ട വീട് കുത്തി തുറന്ന് 21 പവൻ സ്വർണം കവർന്നു

Published : Mar 25, 2026, 04:27 PM IST
Kerala Police

Synopsis

സൈബർ സെക്യൂരിറ്റി വിദഗ്ധൻ ഡോക്ടർ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വിനോദ് ഭട്ടതിരിപ്പാടും ഭാര്യയും ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയതിന് ശേഷമാണ് മോഷണം.

കോഴിക്കോട്: കോഴിക്കോട് അഴകുടി ക്ഷേത്രത്തിന് സമീപം അടച്ചിട്ട വീട് കുത്തി തുറന്ന് 21 പവൻ സ്വർണം കവർന്നു. സൈബർ സെക്യൂരിറ്റി വിദഗ്ധൻ ഡോക്ടർ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി വിനോദ് ഭട്ടതിരിപ്പാടും ഭാര്യയും ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയതിന് ശേഷമാണ് മോഷണം. 

വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് വാതിൽ കുത്തിത്തുറന്നത് ശ്രദ്ധയിൽപ്പെട്ടത്. മുകളിലത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് നഷ്ടമായത്. എന്നാൽ സ്വർണത്തോടൊപ്പം സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വാച്ചും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ നിൽക്കുന്ന ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോ കാശിനെ ചൊല്ലി തർക്കം, പൊലീസിനെ കണ്ട് ഓടി മതിൽ ചാടി; 2 കാലും ഒടിഞ്ഞു; സിഐയെ കുത്തിയ പ്രതി അറസ്റ്റിൽ
വയനാട് പഴമുടിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസിൻ്റെ പരിശോധന; നടത്തിപ്പുകാരനായ യുവാവിനെ എംഡിഎംഎയുമായി പിടികൂടി