കൂടുതല്‍ യാത്രക്കാരെ കയറ്റണം; കെഎസ്ആര്‍ടിസി ബസിന് മുന്നിൽ സ്വകാര്യ ബസിന്റെ അപകട ഓട്ടം, പരാതി നൽകി

Published : Dec 14, 2022, 02:59 AM ISTUpdated : Dec 14, 2022, 03:00 AM IST
കൂടുതല്‍ യാത്രക്കാരെ കയറ്റണം; കെഎസ്ആര്‍ടിസി ബസിന് മുന്നിൽ സ്വകാര്യ ബസിന്റെ അപകട ഓട്ടം, പരാതി നൽകി

Synopsis

സ്വകാര്യബസിന്റെ അപകട ഓട്ടത്തിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാസവും സമാനപരാതിയില്‍ ഇതേ സ്വകാര്യ ബസിനെതിരെ കേസ് എടുത്തിരുന്നു.

മലപ്പുറം: കൂടുതല്‍ യാത്രക്കാരെ കയറ്റാനായി കെഎസ്ആര്‍ടിസി ബസിനെ മുന്നില്‍ കടത്തിവിടാന്‍ അനുവദിക്കാതെ സ്വകാര്യ ബസിന്റെ പരാക്രമം. സ്വകാര്യബസിന്റെ അപകട ഓട്ടത്തിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാസവും സമാനപരാതിയില്‍ ഇതേ സ്വകാര്യ ബസിനെതിരെ കേസ് എടുത്തിരുന്നു.

ഇക്കഴിഞ്ഞ 22 ന് നടന്ന സംഭവം കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ അനുവദിക്കാതെ പെരിന്തല്‍മണ്ണ മുതല്‍ മലപ്പുറം വരെയാണ് സ്വകാര്യ ബസ് അപകടകരമായി മുന്നില്‍ ബ്ലോക്കിട്ടും സഡന്‍ ബ്ലേക്കിട്ടും സഞ്ചരിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് KL53C4960 നമ്പര്‍ ബസിനെതിരെ കെഎസ്ആര്‍സി ബസ് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പൊലീസ് കേസെടുത്തെങ്കിലും ഫൈനടച്ച് രക്ഷപ്പെട്ടു. കേസെടുത്തതിന് ശേഷവും അതേ സ്വകാര്യ ബസ് ജീവനക്കാര്‍ വെല്ലുവിളിച്ചെന്നും ഇക്കഴിഞ്ഞ ഒമ്പതാം തീയതിയും സമാന സംഭവം വീണ്ടും ആവര്‍ത്തിച്ചെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറയുന്നു.

വടക്കാഞ്ചേരിയില്‍ നിന്നും ഒറ്റപ്പാലം വഴി കോഴിക്കോട്ടെക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ് വീണ്ടും പൊലീസിനെ സമീപിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ നേരത്തെ കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രക്കാരും ആര്‍ടിഒക്ക് പരാതി നല്‍കിയിരുന്നു.

Read Also: പൊലീസ് ഉദ്യോ​ഗസ്ഥന്റെ മരണം; കോടതി ജ്ഡജിക്കെതിരെ കേസ്, കൊലപാതകമെന്ന് കുടുംബാം​ഗങ്ങൾ

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്